Thursday, June 20, 2024

സ്കൂള്‍ പ്രവേശനോത്സവം

കാവാലം ഗവ.എല്‍.പി.സ്കൂളിലേക്ക് ഇത്തവണ ഇരുപത്തേഴ് വിദ്യാര്‍ത്ഥികളാണ് പുതുതായി എത്തിച്ചേര്‍ന്നത്.എല്‍.കെ.ജി. ക്ലാസിലേക്ക് ആറ് വിദ്യാര്‍ത്ഥികളും ഒന്നാം ക്ലാസിലേക്ക് പതിനാറ് വിദ്യാര്‍ത്ഥികളും.ഇത് കൂടാതെ യു.കെ.ജി. ക്ലാസിലേക്ക് നാലു കുട്ടികളും രണ്ടാം ക്ലാസിലേക്ക് ഒരു കുട്ടിയും കൂടിയെത്തി. ഇപ്പോള്‍ ആകെ കുട്ടികളുടെ എണ്ണം 93. 

പുതുതായി എത്തിയ കുട്ടികളെ വാര്‍ഡ് മെമ്പര്‍ ശ്രീമതി ശാലിനി വിനോദ് തൊപ്പിയണിയിച്ചു സ്വീകരിച്ചു.

 

 എസ്.എം.സി. ചെയര്‍മാന്‍ ശ്രീ.ടിനോപ്പന്‍ ഇ.എസ്. കുട്ടികള്‍ക്ക് ബലൂണ്‍ ബാന്റ് നല്‍കി.

 പ്രഥമാധ്യാപിക ശ്രീമതി സിന്ധുകുമാരി സി.എസ്. കുട്ടികള്‍ക്ക് സ്കൂളിന്റെ വക സമ്മാനമായി കുട നല്‍കി. യുവജനസംഘടനാപ്രവര്‍ത്തകരുടെ വകയായി നോട്ടുബുക്കുകളും വിതരണം ചെയ്തു. യോഗത്തില്‍ എഴുപതോളം രക്ഷിതാക്കള്‍ പങ്കെടുത്തു.
















No comments:

Post a Comment