കേരള സർക്കാർ ജീവനക്കാർക്കായുള്ള പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ ജാലികയിൽ ആരംഭിച്ചു.
![]() |
| CLICK HERE |
കേരള സർക്കാർ ജീവനക്കാർക്കായുള്ള പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ ജാലികയിൽ ആരംഭിച്ചു. ന്യൂ രജിസ്ട്രേഷൻ എന്ന വിഭാഗത്തിൽ എംപ്ലോയീസ് എന്നത് സെലക്ട് ചെയ്യുക സ്പാർക്കിൽ നിന്നും ലഭിക്കുന്ന PEN നമ്പർ നൽകിയതിനുശേഷം സ്പാർക്കിൽ നൽകിയിരിക്കുന്ന ജനനത്തീയതി രേഖപ്പെടുത്തുക continue എന്ന ബട്ടൻ അമർത്തുക അതിനുശേഷം ലഭിക്കുന്ന സ്ക്രീനിൽ മൊബൈൽ നമ്പർ രേഖപ്പെടുത്തി കണ്ടിന്യൂ ചെയ്താൽ രജിസ്റ്റർ ചെയ്തു കൊണ്ടുള്ള രജിസ്ട്രേഷൻ നമ്പർ അടങ്ങിയ ജാലിക ലഭിക്കുന്നതാണ്.
അതിൽ ഏറ്റവും താഴെയായി കാണുന്ന എഡിറ്റ് ഓപ്ഷൻ എസ് എന്ന് കൊടുത്തതിനുശേഷം മുകൾഭാഗത്തെ ഡീറ്റെയിൽസ് എന്തെങ്കിലും തരത്തിലുള്ള ഭേദഗതി ആവശ്യമുണ്ടെങ്കിൽ ആയത് രേഖപ്പെടുത്തുക തുടർന്ന് സേവ് ഐക്കണിൽ ക്ലിക്ക് ചെയ്യുക തുടർന്ന് പ്രൊസീഡ് ഐക്കൺ ക്ലിക്ക് ചെയ്യുക. ദയവായി ശ്രദ്ധിക്കുക ഇപ്പോൾ ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതില്ല ( ഫോട്ടോ അപ്ലോഡ് ചെയ്യാൻ ശ്രമിക്കുന്നത് മൂലം വിവരങ്ങൾ ശരിയായി രേഖപ്പെടുത്തുന്നില്ല ഫോട്ടോ അപ്‌ലോഡ് ആവുന്നില്ല അതിനാൽ തൽക്കാലം ഈ ഓപ്ഷൻ ഒഴിവാക്കുക), തുടർന്നു കാണുന്ന ജാലികയിൽ depent എന്ന വിഭാഗത്തിൽ add a new എന്ന ഐക്കൺ പ്രസ് ചെയ്തതിനുശേഷം ലഭിക്കുന്ന ജാലികയിൽ ഭാര്യ മക്കൾ രക്ഷകർത്താക്കൾ എന്നീ ക്രമത്തിൽ വിവരങ്ങൾ രേഖപ്പെടുത്തുക ( ഈ വിഭാഗത്തിലുള്ള ഡീറ്റെയിൽസ് സമർപ്പിക്കുന്ന തിലേക്ക് അവരുടെ ആധാർ കാർഡ് ഐഡൻറിറ്റി കാർഡ് എന്നിവ കരുതേണ്ടതാണ്) തുടർന്ന് സേവ് പ്രോസീഡ് എന്നീ ഐക്കണുകൾ ക്ലിക്ക് ചെയ്യുക.
ഫോട്ടോ അപ് ലോഡ് ആവുന്നതിനുള്ള പ്രോബ്ലം സോൾവ് ആയതിനുശേഷം രജിസ്ട്രേഷൻ പൂർണമായും പൂർത്തിയാക്കാം.
വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക്
വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക്

No comments:
Post a Comment