Tuesday, July 3, 2018

മദർ തെരേസ

മൂന്നാം ക്ലാസ്- മലയാളം- യൂണിറ്റ് 1. - പൂമൊട്ട്- വായനസാമഗ്രി


വിശുദ്ധ മദർ തെരേസ (Mother Teresa of Calcutta)

Mother Teresa at a pro-life meeting
in 1986 in BonnWest Germany
മതംCatholic
Personal
ദേശീയതOttoman subject(1910–1912)
Serbian subject(1912–1915)
Bulgarian subject (1915–1918)
Yugoslavian subject (1918–1943)
Yugoslavian citizen (1943–1948)
Indian subject(1948–1950)
Indian citizen[1][2][3](1948–1997)
ജനനംAnjezë Gonxhe Bojaxhiu
1910 ഓഗസ്റ്റ് 26
Üsküp, Kosovo VilayetOttoman Empire
(modern Skopje,Republic of Macedonia)
മരണം1997സെപ്റ്റംബർ 5 (പ്രായം 87)
CalcuttaWest Bengal, India
Senior posting
TitleSuperior general
അധികാരത്തിലിരുന്ന കാലഘട്ടം1950–1997
പിൻഗാമിNirmala Joshi, MC
Saint Teresa of Calcutta of the Missionaries of Charity
Virgin, consecrated religious, nun
ബഹുമാനിക്കപ്പെടുന്നത്Roman Catholic Church(India)
വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചത്19 October 2003നു, Saint Peter's SquareVatican CityPope John Paul II
വിശുദ്ധൻ / വിശുദ്ധയായി പ്രഖ്യാപിച്ചത്4 September 2016നു, Saint Peter's SquareVatican CityPope Francis
പ്രധാന കപ്പേളMother House of the Missionaries of Charity, Calcutta, West Bengal, India
ഓർമ്മത്തിരുന്നാൾ5 September
ചിത്രീകരണ ചിഹ്നങ്ങൾ
മധ്യസ്ഥത
അൽബേനിയയിൽ ജനിച്ച് ഇന്ത്യ പ്രവർത്തന കേന്ദ്രമാക്കി ഉപവിപ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ക്രൈസ്തവസന്യാസിനിയായിരുന്നു[4] മദർ തെരേസ (യഥാർത്ഥ പേര്: Anjezë Gonxhe Bojaxhiu അന്യേസ (ആഗ്നസ്) ഗോൻജെ ബോയാജ്യൂ, ഓഗസ്റ്റ് 261910 - സെപ്റ്റംബർ 51997മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീസഭ സ്ഥാപിച്ച് കൊൽക്കത്തയിലെപാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയിൽ പ്രവർത്തിച്ച മദർ തെരേസയ്ക്ക് പ്രസ്തുത സേവനപ്രവർത്തനങ്ങളുടെ പേരിൽ 1979-ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരംനൽകപ്പെട്ടു. 2016 സെപ്റ്റംബർ 4-ന് മദർ തെരേസയെ ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.[5]
ജന്മംകൊണ്ട് അൽബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതംകൊണ്ട് കത്തോലിക്കസന്യാസിനിയുമാണ് താനെന്ന് മദർ തെരേസ പറയുമായിരുന്നു[1][2]. മദർ തെരേസയുടെ കീഴിൽ വളർന്ന മിഷണറീസ് ഓഫ് ചാരിറ്റി ഇതര രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. ഇപ്പോൾ 133 രാജ്യങ്ങളിലായി ഏതാണ്ട് 4,500 ഓളം സന്യാസിനിമാർ ഈ സംഘടനയുടെ പേരിൽ സന്നദ്ധപ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നു[6]. 45 വർഷത്തോളം ലോകത്തിലെ വിവിധയിടങ്ങളിലെ അശരണരരുടേയും, രോഗികളുടേയും, അനാഥരുടേയും ആശ്രയകേന്ദ്രമായിരുന്നു മദർ തെരേസ. 1970-കളോടെ ലോകമെങ്ങും അറിയപ്പെടുന്ന സാമൂഹികപ്രവർത്തകയായി അവർ മാറി. മരണ ശേഷം ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ കൊൽക്കത്തയിലെ വാഴ്ത്തപ്പെട്ട തെരേസ എന്ന പേരിൽ അവരെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു[7][8].
ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ധാരാളം ബഹുമതികൾക്ക് മദർ തെരേസ അർഹയായിട്ടുണ്ട് . അമേരിക്കയിലെജനങ്ങൾ ആരാധിക്കുന്ന ലോകത്തിലെ പത്തു വനിതകളുടെ പട്ടികയിൽ മദർ തെരേസ ഉൾപ്പെട്ടിട്ടുണ്ട്. നോബേൽ സമ്മാനത്തിന്റെ ഭാഗമായി ലഭിച്ച 192,000 ത്തോളം അമേരിക്കൻ ഡോളർ ഇന്ത്യയിലെ അവശതയനുഭവിക്കുന്ന പാവങ്ങളുടെ ക്ഷേമത്തിനായി അവർ ചിലവഴിച്ചു. മാർപ്പാപ്പ നൽകുന്ന പുരസ്കാരം, ഫിലിപ്പീൻസ് സർക്കാരിന്റെ മാഗ്സസെ പുരസ്കാരം എന്നിവയും അവരുടെ സേവനത്തിനുള്ള ബഹുമതിയായി നൽകിയിട്ടുണ്ട്[9]. ഇതുകൂടാതെ ലോകത്തിന്റെ ഭാഗങ്ങളിലുള്ള ചാരിറ്റി സംഘടനകളുടെ വിവിധ പുരസ്കാരങ്ങളും മദർ തെരേസക്ക് ലഭിച്ചിട്ടുണ്ട്.
മദർ തെരേസക്ക് ബംഗാളിസെർബോ-ക്രൊയേഷ്യൻഅൽബേനിയൻഇംഗ്ലീഷ്ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു[10].

No comments:

Post a Comment