Thursday, July 12, 2018
ലോകജനസംഖ്യാദിനം-കുറിപ്പ്
ലോകജനസംഖ്യ
1800-മുതൽ 2010 വരെ, ഉണ്ടായ ലോകജനസംഖ്യാ വർദ്ധനവിന്റെ ഗ്രാഫ്. ചുവപ്പ്, ഓറഞ്ച്, പച്ച എന്നീ വരകൾ യു.എൻ. 2004 കണക്കുകൾ പ്രകാരവും കറുപ്പ് യു.എസ്. സെൻസസ് ബ്യൂറോ ഹിസ്റ്റോറിക്കൽ എസ്റ്റിമേറ്റ്പ്രകാരവുമാണ്.
ഭൂമിയിൽ അധിവസിക്കുന്ന മനുഷ്യരുടെ ആകെ എണ്ണത്തെയാണ് ലോക ജനസംഖ്യ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. യു.എൻ. പോപ്പുലേഷൻ ഫണ്ടിന്റെ കണക്കുപ്രകാരം 2011 ഒക്ടോബർ 31-ന് ലോക ജനസംഖ്യ 700 കോടി തികഞ്ഞു.[1]
ഉള്ളടക്കം
[മറയ്ക്കുക]ചരിത്രം[തിരുത്തുക]
1804 വരെ ലോക ജനസംഖ്യ 100 കോടി എത്തിയിരുന്നില്ല. എന്നാൽ 1927-ൽ 200 കോടിയായും 1959-ൽ 300 കോടിയായും ഇത് വർധിച്ചു. 1974-ൽ 400 കോടിയായും 1987-ൽ 500 കോടിയായും വർധിച്ച ജനസംഖ്യ 1998 ലാണ് 600 കോടിയിലെത്തിയത്.[2]
6 ബില്യൺത് ബേബി[തിരുത്തുക]
ബോസ്നിയയുടെ തലസ്ഥാനമായ സരാജവോയിൽ പിറന്ന ഒരു കുട്ടിയുടെ പേരാണ് 6 ബില്യൺത് ബേബി. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഈ കുട്ടിയുടെ ജനനത്തോടെയാണ് ലോക ജനസംഖ്യ ആറു കോടി തികഞ്ഞതെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 1999 ഒക്ടോബർ 12നാണ് 6 ബില്യൺത് ബേബി ജനിച്ചത്. ഈ കുട്ടിയുടെ പേര് അഡ്നാൻ ബെവിക്ക് എന്നാണ്.
ഭാവിയിൽ[തിരുത്തുക]
2025 ൽ ലോകത്തെ ജനസംഖ്യ 8 ബില്യനായും 2083 ഓടെ 1000 കോടിയുമായി വർധിക്കുമെന്നാണ് യുഎൻ കണക്കുകൾ പറയുന്നത്.
വെല്ലുവിളി[തിരുത്തുക]
ജനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് പല തരത്തിലുള്ള വെല്ലുവിളികളെ നേരിടേണ്ട സാഹചര്യത്തിലേക്ക് മനുഷ്യസമൂഹത്തെ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2025-ഓടെ 180 കോടി ജനങ്ങൾ ഗുരുതരമായ ശുദ്ധജലക്ഷാമത്തിന് വിധേയരാകുമെന്നാണ് ഇന്റർ നാഷണൽ മാനേജ്മെൻറ് ഇൻസ്റ്റിറ്റിയൂട്ട് വ്യക്തമാക്കിയിരിക്കുന്നത്[2]
ലോക ജനസംഖ്യയുമായി ബന്ധപ്പെട്ട പട്ടികകൾ[തിരുത്തുക]
ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള പത്തു രാഷ്ട്രങ്ങൾ[തിരുത്തുക]
| ലോകജനസംഖ്യ (ദശലക്ഷം)[3] | ||||
|---|---|---|---|---|
| # | ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള പത്തു രാഷ്ട്രങ്ങൾ | 1990 | 2008 | 2025* |
| 1 | ചൈന | 1,141 | 1,333 | 1,458 |
| 2 | ഭാരതം | 849 | 1,140 | 1,398 |
| 3 | അമേരിക്കൻ ഐക്യനാടുകൾ | 250 | 304 | 352 |
| 4 | ഇന്തോനേഷ്യ | 178 | 228 | 273 |
| 5 | ബ്രസീൽ | 150 | 192 | 223 |
| 6 | പാകിസ്താൻ | 108 | 166 | 226 |
| 7 | ബംഗ്ലാദേശ് | 116 | 160 | 198 |
| 8 | നൈജീരിയ | 94 | 151 | 208 |
| 9 | റഷ്യ | 148 | 142 | 137 |
| 10 | ജപ്പാൻ | 124 | 128 | 126 |
| മൊത്തം | 5,265 | 6,688 | 8,004 | |
| ശതമാനക്കണക്കിൽ (%) | 60.0% | 58.9% | 57.5% | |
| 1 | ഏഷ്യ | 1,613 | 2,183 | 2,693 |
| + ചൈന | 1,141 | 1,333 | 1,458 | |
| + OECD പസഫിൿ* | 187 | 202 | 210 | |
| 2 | ആഫ്രിക്ക | 634 | 984 | 1,365 |
| 3 | യൂറോപ്പ്* | 564 | 603 | 659 |
| + റഷ്യ | 148 | 142 | 137 | |
| + പൂർവ്വ സോവ്യറ്റ് യൂണിയൻ* | 133 | 136 | 146 | |
| 4 | ലാറ്റിൻ അമേരിക്ക | 355 | 462 | 550 |
| 5 | വടക്കേ അമേരിക്ക* | 359 | 444 | 514 |
| 6 | മദ്ധ്യപൂർവ്വരാഷ്ട്രങ്ങൾ | 132 | 199 | 272 |
| ആസ്ത്രേലിയ | 17 | 22 | 28 | |
| യൂറോപ്യൻ യൂണിയൻ - 27 രാജ്യങ്ങൾ | 473 | 499 | 539 | |
| US + Canada | ||||
Wednesday, July 4, 2018
ബഷീർ ചരമദിനം
വൈക്കം മുഹമ്മദ് ബഷീർ*
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.ജനകീയനായ എഴുത്തുകാരനായിരുന്നു ബഷീർ.
1908 ജനുവരി 21[2] ന് തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്മാൻ, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.
രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്(5-o ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ് ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കാൽനടയായി എറണാകുളത്തു ചെന്നു കാളവണ്ടി കയറി കോഴിക്കോടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക് എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട് ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ് ആദ്യകാല കൃതികൾ. 'പ്രഭ' എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം.ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും - തീവ്ര ദാരിദ്ര്യവും,മനുഷ്യ ദുരയും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകം ചുറ്റലിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.
പദ്മനാഭ പൈ പത്രാധിപരായിരുന്ന "ജയകേസരി"യിൽ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീർ പത്രാധിപരുടെയടുത്തെത്തിയത്. എന്നാൽ ജോലി തരാൻ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാൽ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീർ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകൻ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം.
*
സാഹിത്യശൈലി*
സാമാന്യം മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും, ഭിക്ഷക്കാരും, വേശ്യകളും, പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ, വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. സമൂഹത്തിൽ ഉന്നത നിലവാരം പുലർത്തുന്നവർ മാത്രം നായകൻമാരാവുക, മുസ്ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽ നിന്നും നോവലുകൾക്ക് മോചനം നൽകിയത് ബഷീറാണ് തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്ലിം സമുദായത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.
*
ബഷീറിന്റെ കൃതികൾ*
പ്രേമലേഖനം (നോവൽ) (1943)
ബാല്യകാലസഖി (നോവൽ) (1944)
ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് (1951)
ആനവാരിയും പൊൻകുരിശും (നോവൽ) (1953)
പാത്തുമ്മയുടെ ആട് (നോവൽ) (1959)
മതിലുകൾ (നോവൽ; 1989-ൽ അടൂർ ഗോപാലകൃഷ്ണൻ മതിലുകൾ എന്ന പേരിൽ സിനിമയാക്കി) (1965)
ഭൂമിയുടെ അവകാശികൾ (ചെറുകഥകൾ) (1977)
ശബ്ദങ്ങൾ (നോവൽ) (1947)
അനുരാഗത്തിൻറെ ദിനങ്ങൾ (ഡയറി; “കാമുകൻറെ ഡയറി” എന്ന കൃതി പേരുമാറ്റിയത്) (1983)
സ്ഥലത്തെ പ്രധാന ദിവ്യൻ (നോവൽ) (1953)
വിശ്വവിഖ്യാതമായ മൂക്ക് (ചെറുകഥകൾ)(1954)
ഭാർഗ്ഗവീനിലയം (1985) (സിനിമയുടെ തിരക്കഥ; “നീലവെളിച്ചം” (1964) എന്ന ചെറുകഥയിൽ നിന്നും)
കഥാബീജം (നാടകത്തിന്റെ തിരക്കഥ) (1945)
ജന്മദിനം (ചെറുകഥകൾ) (1945)
ഓർമ്മക്കുറിപ്പ് (ചെറുകഥകൾ) (1946)
അനർഘനിമിഷം (ലേഖനങ്ങൾ) (1945)
വിഡ്ഢികളുടെ സ്വർഗ്ഗം (ചെറുകഥകൾ) (1948)
മരണത്തിൻറെ നിഴൽ (നോവൽ) (1951)
മുച്ചീട്ടുകളിക്കാരൻറെ മകൾ (നോവൽ) (1951)
പാവപ്പെട്ടവരുടെ വേശ്യ (ചെറുകഥകൾ) (1952)
ജീവിതനിഴൽപാടുകൾ (നോവൽ) (1954)
വിശപ്പ് (ചെറുകഥകൾ) (1954)
ഒരു ഭഗവദ്ഗീതയും കുറെ മുലകളും (ചെറുകഥകൾ) (1967)
താരാ സ്പെഷ്യൽസ് (നോവൽ) (1968)
മാന്ത്രികപ്പൂച്ച (നോവൽ) (1968)
നേരും നുണയും (1969)
ഓർമ്മയുടെ അറകൾ (ഓർമ്മക്കുറിപ്പുകൾ) (1973)
ആനപ്പൂട (ചെറുകഥകൾ) (1975)
ചിരിക്കുന്ന മരപ്പാവ (ചെറുകഥകൾ) (1975)
എം.പി. പോൾ (ഓർമ്മക്കുറിപ്പുകൾ) (1991)
ശിങ്കിടിമുങ്കൻ (ചെറുകഥകൾ) (1991)
ചെവിയോർക്കുക! അന്തിമകാഹളം! (പ്രഭാഷണം; 1987 ജനുവരിയിൽ കാലിക്കറ്റ് സർവ്വകലാശാല ഡി.ലിറ്റ്. ബിരുദം നൽകിയപ്പോൾ നടത്തിയ പ്രഭാഷണം) (1992)
യാ ഇലാഹി! (ചെറുകഥകൾ; മരണശേഷം പ്രസിദ്ധീകരിച്ചത്) (1997)
സർപ്പയജ്ഞം (ബാലസാഹിത്യം)
ബഷീറിന്റെ തിരഞ്ഞെടുത്ത കത്തുകൾ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ് ട്.
ബഷീർ ക്വിസ് നടത്താം ഇവിടെ ക്ലിക്ക്
ക്വിസ് നമ്പർ 2

ബഷീറിന്റെ തിരഞ്ഞെടുത്ത കത്തുകൾ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്
ബഷീർ ക്വിസ് നടത്താം ഇവിടെ ക്ലിക്ക്
ക്വിസ് നമ്പർ 2
Sent from Samsung Mobile
Tuesday, July 3, 2018
സർക്കാർ ജീവനക്കാരുടെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി -വിശദാംശങ്ങളെക്കുറിച്ച്
കേരള സർക്കാർ ജീവനക്കാർക്കായുള്ള പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ ജാലികയിൽ ആരംഭിച്ചു.
![]() |
| CLICK HERE |
കേരള സർക്കാർ ജീവനക്കാർക്കായുള്ള പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ ജാലികയിൽ ആരംഭിച്ചു. ന്യൂ രജിസ്ട്രേഷൻ എന്ന വിഭാഗത്തിൽ എംപ്ലോയീസ് എന്നത് സെലക്ട് ചെയ്യുക സ്പാർക്കിൽ നിന്നും ലഭിക്കുന്ന PEN നമ്പർ നൽകിയതിനുശേഷം സ്പാർക്കിൽ നൽകിയിരിക്കുന്ന ജനനത്തീയതി രേഖപ്പെടുത്തുക continue എന്ന ബട്ടൻ അമർത്തുക അതിനുശേഷം ലഭിക്കുന്ന സ്ക്രീനിൽ മൊബൈൽ നമ്പർ രേഖപ്പെടുത്തി കണ്ടിന്യൂ ചെയ്താൽ രജിസ്റ്റർ ചെയ്തു കൊണ്ടുള്ള രജിസ്ട്രേഷൻ നമ്പർ അടങ്ങിയ ജാലിക ലഭിക്കുന്നതാണ്.
അതിൽ ഏറ്റവും താഴെയായി കാണുന്ന എഡിറ്റ് ഓപ്ഷൻ എസ് എന്ന് കൊടുത്തതിനുശേഷം മുകൾഭാഗത്തെ ഡീറ്റെയിൽസ് എന്തെങ്കിലും തരത്തിലുള്ള ഭേദഗതി ആവശ്യമുണ്ടെങ്കിൽ ആയത് രേഖപ്പെടുത്തുക തുടർന്ന് സേവ് ഐക്കണിൽ ക്ലിക്ക് ചെയ്യുക തുടർന്ന് പ്രൊസീഡ് ഐക്കൺ ക്ലിക്ക് ചെയ്യുക. ദയവായി ശ്രദ്ധിക്കുക ഇപ്പോൾ ഫോട്ടോ അപ്ലോഡ് ചെയ്യേണ്ടതില്ല ( ഫോട്ടോ അപ്ലോഡ് ചെയ്യാൻ ശ്രമിക്കുന്നത് മൂലം വിവരങ്ങൾ ശരിയായി രേഖപ്പെടുത്തുന്നില്ല ഫോട്ടോ അപ്ലോഡ് ആവുന്നില്ല അതിനാൽ തൽക്കാലം ഈ ഓപ്ഷൻ ഒഴിവാക്കുക), തുടർന്നു കാണുന്ന ജാലികയിൽ depent എന്ന വിഭാഗത്തിൽ add a new എന്ന ഐക്കൺ പ്രസ് ചെയ്തതിനുശേഷം ലഭിക്കുന്ന ജാലികയിൽ ഭാര്യ മക്കൾ രക്ഷകർത്താക്കൾ എന്നീ ക്രമത്തിൽ വിവരങ്ങൾ രേഖപ്പെടുത്തുക ( ഈ വിഭാഗത്തിലുള്ള ഡീറ്റെയിൽസ് സമർപ്പിക്കുന്ന തിലേക്ക് അവരുടെ ആധാർ കാർഡ് ഐഡൻറിറ്റി കാർഡ് എന്നിവ കരുതേണ്ടതാണ്) തുടർന്ന് സേവ് പ്രോസീഡ് എന്നീ ഐക്കണുകൾ ക്ലിക്ക് ചെയ്യുക.
ഫോട്ടോ അപ് ലോഡ് ആവുന്നതിനുള്ള പ്രോബ്ലം സോൾവ് ആയതിനുശേഷം രജിസ്ട്രേഷൻ പൂർണമായും പൂർത്തിയാക്കാം.
വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക്
വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക്
മദർ തെരേസ
മൂന്നാം ക്ലാസ്- മലയാളം- യൂണിറ്റ് 1. - പൂമൊട്ട്- വായനസാമഗ്രി
| വിശുദ്ധ മദർ തെരേസ (Mother Teresa of Calcutta) | |
|---|---|
| മതം | Catholic |
| Personal | |
| ദേശീയത | Ottoman subject(1910–1912) Serbian subject(1912–1915) Bulgarian subject (1915–1918) Yugoslavian subject (1918–1943) Yugoslavian citizen (1943–1948) Indian subject(1948–1950) Indian citizen[1][2][3](1948–1997) |
| ജനനം | Anjezë Gonxhe Bojaxhiu 1910 ഓഗസ്റ്റ് 26 Üsküp, Kosovo Vilayet, Ottoman Empire (modern Skopje,Republic of Macedonia) |
| മരണം | 1997സെപ്റ്റംബർ 5 (പ്രായം 87) Calcutta, West Bengal, India |
| Senior posting | |
| Title | Superior general |
| അധികാരത്തിലിരുന്ന കാലഘട്ടം | 1950–1997 |
| പിൻഗാമി | Nirmala Joshi, MC |
| Saint Teresa of Calcutta of the Missionaries of Charity | |
|---|---|
| Virgin, consecrated religious, nun | |
| ബഹുമാനിക്കപ്പെടുന്നത് | Roman Catholic Church(India) |
| വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചത് | 19 October 2003നു, Saint Peter's Square, Vatican CityPope John Paul II |
| വിശുദ്ധൻ / വിശുദ്ധയായി പ്രഖ്യാപിച്ചത് | 4 September 2016നു, Saint Peter's Square, Vatican CityPope Francis |
| പ്രധാന കപ്പേള | Mother House of the Missionaries of Charity, Calcutta, West Bengal, India |
| ഓർമ്മത്തിരുന്നാൾ | 5 September |
| ചിത്രീകരണ ചിഹ്നങ്ങൾ |
|
| മധ്യസ്ഥത | |
അൽബേനിയയിൽ ജനിച്ച് ഇന്ത്യ പ്രവർത്തന കേന്ദ്രമാക്കി ഉപവിപ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ക്രൈസ്തവസന്യാസിനിയായിരുന്നു[4] മദർ തെരേസ (യഥാർത്ഥ പേര്: Anjezë Gonxhe Bojaxhiu അന്യേസ (ആഗ്നസ്) ഗോൻജെ ബോയാജ്യൂ, ഓഗസ്റ്റ് 26, 1910 - സെപ്റ്റംബർ 5, 1997) മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീസഭ സ്ഥാപിച്ച് കൊൽക്കത്തയിലെപാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയിൽ പ്രവർത്തിച്ച മദർ തെരേസയ്ക്ക് പ്രസ്തുത സേവനപ്രവർത്തനങ്ങളുടെ പേരിൽ 1979-ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരംനൽകപ്പെട്ടു. 2016 സെപ്റ്റംബർ 4-ന് മദർ തെരേസയെ ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.[5]
ജന്മംകൊണ്ട് അൽബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതംകൊണ്ട് കത്തോലിക്കസന്യാസിനിയുമാണ് താനെന്ന് മദർ തെരേസ പറയുമായിരുന്നു[1][2]. മദർ തെരേസയുടെ കീഴിൽ വളർന്ന മിഷണറീസ് ഓഫ് ചാരിറ്റി ഇതര രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. ഇപ്പോൾ 133 രാജ്യങ്ങളിലായി ഏതാണ്ട് 4,500 ഓളം സന്യാസിനിമാർ ഈ സംഘടനയുടെ പേരിൽ സന്നദ്ധപ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നു[6]. 45 വർഷത്തോളം ലോകത്തിലെ വിവിധയിടങ്ങളിലെ അശരണരരുടേയും, രോഗികളുടേയും, അനാഥരുടേയും ആശ്രയകേന്ദ്രമായിരുന്നു മദർ തെരേസ. 1970-കളോടെ ലോകമെങ്ങും അറിയപ്പെടുന്ന സാമൂഹികപ്രവർത്തകയായി അവർ മാറി. മരണ ശേഷം ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ കൊൽക്കത്തയിലെ വാഴ്ത്തപ്പെട്ട തെരേസ എന്ന പേരിൽ അവരെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു[7][8].
ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ധാരാളം ബഹുമതികൾക്ക് മദർ തെരേസ അർഹയായിട്ടുണ്ട് . അമേരിക്കയിലെജനങ്ങൾ ആരാധിക്കുന്ന ലോകത്തിലെ പത്തു വനിതകളുടെ പട്ടികയിൽ മദർ തെരേസ ഉൾപ്പെട്ടിട്ടുണ്ട്. നോബേൽ സമ്മാനത്തിന്റെ ഭാഗമായി ലഭിച്ച 192,000 ത്തോളം അമേരിക്കൻ ഡോളർ ഇന്ത്യയിലെ അവശതയനുഭവിക്കുന്ന പാവങ്ങളുടെ ക്ഷേമത്തിനായി അവർ ചിലവഴിച്ചു. മാർപ്പാപ്പ നൽകുന്ന പുരസ്കാരം, ഫിലിപ്പീൻസ് സർക്കാരിന്റെ മാഗ്സസെ പുരസ്കാരം എന്നിവയും അവരുടെ സേവനത്തിനുള്ള ബഹുമതിയായി നൽകിയിട്ടുണ്ട്[9]. ഇതുകൂടാതെ ലോകത്തിന്റെ ഭാഗങ്ങളിലുള്ള ചാരിറ്റി സംഘടനകളുടെ വിവിധ പുരസ്കാരങ്ങളും മദർ തെരേസക്ക് ലഭിച്ചിട്ടുണ്ട്.
Monday, July 2, 2018
Sunday, July 1, 2018
റഫ്ളേഷ്യ പൂവിനെക്കുറിച്ച്
വീഡിയോ ഇവിടെ കാണാം
Jump to navigationJump to search
ലോകത്തിലെ ഏറ്റവും കൂടുതൽ തേൻ ഉല്പാദിപ്പിക്കുന്ന പൂവും കൂടി ആണിത്. പൂർണ വളർച്ചയെത്തിയ ഈ പൂവിൽ നിന്നും 5മുതൽ 6 കിലൊ വരെ തേൻ കിട്ടും.[അവലംബം ആവശ്യമാണ്]
റഫ്ലേഷ്യ
| Rafflesia | |
|---|---|
| Rafflesia arnoldii flower and bud | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| ഡിവിഷൻ: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Malpighiales |
| കുടുംബം: | Rafflesiaceae |
| ജനുസ്സ്: | Rafflesia R.Br. |
| Species | |
See text.
| |
ഏകദേശം 28 സ്പീഷീസുകൾ ഉൾക്കൊള്ളുന്ന ജനുസ്സാണ് റഫ്ലേഷ്യ, ലോകത്തിലെ ഏറ്റവും വലിയ പൂവ് ഈ ജനുസ്സിൽപ്പെടുന്ന റഫ്ലേഷ്യ ആർനോൾഡി എന്ന ചെടിയുടെ പൂവാണ്(ഇംഗ്ലീഷ്: Rafflesia). ഇത് ഒരു അഞ്ചിതൾപ്പൂവാണ്. ഏകദേശം 100 സെ.മി വ്യാസമുള്ള റഫ്ലേഷ്യപുഷ്പത്തിന് 15 കിലോ വരെ ഭാരമുണ്ടാകും. ഇലയോ, തണ്ടോ ഇല്ലാത്ത റഫ്ലേഷ്യ ഒരു പരാദസസ്യവുമാണ്. പുഷ്പിക്കുന്നത് മുതൽ വൻ ദുർഗന്ധം പുറപ്പെടുവിക്കുന്ന ഇവ, തെക്കുകിഴക്കൻ ഏഷ്യൻ ദ്വീപുകളായ മലായ് ഉപദ്വീപ്, ബോർണിയോ, സുമാത്ര, ഫിലിപ്പീൻസ് എന്നിവിടങ്ങളാണ് കാണപ്പെടാറുള്ളത്. അഴുകിയ മാംസത്തിന്റെ ദുർഗന്ധം വമിക്കുന്നതിനാൽ 'ശവംനാറി'യെന്നാണ് പ്രാദേശികനാമം. ഇന്തോനേഷ്യയിലെ മഴക്കാടുകളിൽ, 1818-ൽ സർ തോമസ് സ്റ്റാംഫേഡ് റഫ്ലസിന്റെ നേതൃത്വത്തിൽ നടന്ന പര്യവേഷണത്തിലെ അംഗമായ ഡോ. ജോസഫ് ആർനോൾഡിനോ,ഒരു ഇന്തോനേഷ്യൻ വഴികാട്ടിയാണ് ഈ ജനുസ്സ് കണ്ടെത്തിയതെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.[1] സർ തോമസ് സ്റ്റാംഫോർഡ് റഫ്ലസിന്റെ ബഹുമാനാർത്ഥം പൂവിന് 'റഫ്ലേഷ്യ' എന്ന പേര് നല്കി. മലേഷ്യയിലെ സഭ സംസ്ഥാനത്തിന്റെയും തായ്ലൻഡിലെ സുരത്താനി പ്രവിശ്യയുടെയും സംസ്ഥാന പുഷ്പമാണ് റഫ്ലേഷ്യ.
ലോകത്തിലെ ഏറ്റവും കൂടുതൽ തേൻ ഉല്പാദിപ്പിക്കുന്ന പൂവും കൂടി ആണിത്. പൂർണ വളർച്ചയെത്തിയ ഈ പൂവിൽ നിന്നും 5മുതൽ 6 കിലൊ വരെ തേൻ കിട്ടും.[അവലംബം ആവശ്യമാണ്]
മൂന്നാം ക്ലാസ് -പരിസരപഠനം-പൂത്തും തളിർത്തും
നീലക്കുറിഞ്ഞി
മൂന്നാം ക്ലാസ്- പരിസരപഠനം- യൂണിറ്റ് 1- പൂത്തും തളിർത്തും
| നീലക്കുറിഞ്ഞി | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| ക്ലാസ്സ്: | Eudicots |
| നിര: | Lamiales |
| കുടുംബം: | Acanthaceae |
| ജനുസ്സ്: | Strobilanthes |
| വർഗ്ഗം: | ''S. kunthiana'' |
| ശാസ്ത്രീയ നാമം | |
| Strobilanthes kunthiana (Nees) T. Anderson | |
പശ്ചിമഘട്ടത്തിലെ മലകളിൽ 1500 മീറ്ററിനു മുകളിൽ ചോലവനങ്ങൾഇടകലർന്ന പുൽമേടുകളിൽ കാണപ്പെടുന്ന കുറ്റിച്ചെടിയാണ്നീലക്കുറിഞ്ഞി(Strobilanthes kunthiana). 12 വർഷം കൂടുമ്പോൾ കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. 2006 കാലയളവിലാണ് ഇവ അവസാനമായി പുഷ്പിച്ചത്.2018 മെയ് മാസങ്ങളിൽ നീലക്കുറിഞ്ഞിയുടെ വരവ് അറിയിച്ചിരിക്കുകയാണ്.
കാണപ്പെടുന്ന സ്ഥലങ്ങൾ[തിരുത്തുക]
നീലഗിരി കുന്നുകൾ, പളനി മലകൾ, മൂന്നാറിനു ചുറ്റുവട്ടത്തുള്ള ഹൈറേഞ്ച്മലകൾ എന്നിവിടുങ്ങളിലാണ് കുറിഞ്ഞിച്ചെടികൾ കാണപ്പെടുന്നത്. മൂന്നാറിൽ ഇരവികുളം ദേശീയോദ്യാനത്തിൽ ഏക്കറുകളോളം പരന്നു കിടക്കുന്ന നീലക്കുറിഞ്ഞി ചെടികൾ കാണാം. സമീപത്തുള്ള കടവരി, കാന്തല്ലൂർ, കമ്പക്കല്ല് എന്നിവിടങ്ങളിലും നീലക്കുറിഞ്ഞി ധാരാളമുണ്ട്. തമിഴ്നാട്ടിൽ കൊടൈക്കനാലുംപരിസര പ്രദേശങ്ങളുമാണ് കുറിഞ്ഞിയുടെ കേന്ദ്രം. ഊട്ടിയിൽ മുക്കൂർത്തി ദേശീയോദ്യാനത്തിലെ മുക്കൂർത്തി മലയിലാണ് കുറിഞ്ഞി കാണപ്പെടുന്നത്.
പ്രത്യേകത[തിരുത്തുക]
ഒറ്റയ്ക്കു കണ്ടാൽ ഒരു പ്രത്യേകതയുമില്ലാത്ത പൂവാണ് കുറിഞ്ഞി. സീസണിൽ ഇവ ഒരു പ്രദേശത്ത് വ്യാപകമായി പൂത്തു നിൽക്കുന്നത് ഹൃദയാവർജകമായ കാഴ്ചയാണ്. ഹിമാലയത്തിലെ പൂക്കളുടെ താഴ്വരയെ അനുസ്മരിപ്പിക്കുന്നതാണ് ഈ കാഴ്ച്ച. പൂത്ത് പത്തു മാസം കഴിയുമ്പോളാണ് ഇവയുടെ വിത്ത് പാകമാകുന്നത്.
നീലക്കുറിഞ്ഞി പൂക്കുന്നത് അശുഭകരമാണെന്നാണ് ചില ആദിവാസി വിഭാഗങ്ങളുടെ വിശ്വാസം. മറ്റു ചിലർ ഈ പൂക്കൾ മുരുകന് കാഴ്ചയായി അർപിക്കുന്നു. ഈ ചെടിക്കോ പൂവിനോ ഔഷധഗുണമുള്ളതായി കണ്ടെത്തിയിട്ടില്ല. പൂക്കാലം കഴിഞ്ഞ് അൽപനാളുകൾക്കു ശേഷം ഇവയിൽ നിന്ന് മുതുവാന്മാർ തേൻ ശേഖരിക്കാറുണ്ട്.
ആദിവാസി വർഗമായ തോടർ പ്രായം കണക്കാക്കുന്നത് നീലക്കുറിഞ്ഞി പൂക്കുന്നതിൻറെ അടിസ്ഥാനത്തിലാണ്.
പൂക്കാലം[തിരുത്തുക]
12 വർഷത്തിലൊരിക്കൽ നീലക്കുറിഞ്ഞി ഒരുമിച്ചു പൂക്കുന്നത് 1838-ലാണ് കണ്ടുപിടിച്ചത്. മൂന്നു ജർമൻ ശാസ്ത്രജ്ഞർ അടങ്ങിയ ഒരു സംഘം ദശകങ്ങൾക്കുമുമ്പ് കുറിഞ്ഞിയെപ്പറ്റി ഗൗരവമായ പഠനങ്ങൾ നടത്തിയിരുന്നു. പലതവണ മാറ്റിയ ശേഷമാണ് ശാസ്ത്രനാമം സ്ട്രോബിലാന്തസ് കുന്തിയാന(Strobilanthes kunthiana) എന്നു നിശ്ചയിച്ചത്. ജർമൻ സംഘാംഗമായിരുന്ന കുന്തിന്റെ(Kunth) പേരിൽ നിന്നാണ് കുന്തിയാന എന്ന പേരു വന്നത്.മൂന്നാറിലെ നീലക്കുറിഞ്ഞിയും സമീപ പ്രദേശമായ കാന്തല്ലുരിലെ നീലക്കുറിഞ്ഞിയും തമ്മിൽ വ്യത്യാസമുണ്ട്. മൂന്നാറിലേതിനേക്കാൾ ഉയരം കൂടിയ ചെടികളാണ് കാന്തല്ലൂരിൽ കാണുന്നത്. കാലാവസ്ഥയിലെ വ്യത്യാസമാണ് ഇതിന് കാരണം.
ടുറിസം[തിരുത്തുക]
കേരളത്തെയും തമിഴ്നാടിനേയും സംബന്ധിച്ച് കുറിഞ്ഞി പൂക്കുന്ന സമയം ടൂറിസം വികസന കാലം കൂടിയാണ്. 2006-ലെ സീസണിൽ ഇരവികുളം ദേശീയോദ്യാനത്തിൽ ഒരുദിവസം 3500-നു മേൽ സന്ദർശകർ എത്തിയെന്നാണ് കണക്ക്.
സംരക്ഷണം[തിരുത്തുക]
കേരള വനം വന്യജീവി വകുപ്പ് കുറിഞ്ഞിച്ചെടികളെ സംരക്ഷിക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. കുറിഞ്ഞിപ്പൂക്കൾ കൂട്ടമായി നിൽക്കുന്നത് കണ്ട് ആവേശം തോന്നുന്നവർ ചെടി പറിച്ചുകൊണ്ട് പോയ പല സംഭവവും 1994-ലെ സീസണിൽ ഉണ്ടായിരുന്നു. 2006-ൽ, കുറിഞ്ഞി ചെടി പറിക്കുന്നത് ശിക്ഷാർഹമാക്കി.
തിരുവനന്തപുരത്തെ സേവ് കുറിഞ്ഞി കാമ്പയിൻ കൗൺസിൽ പോലുള്ള സംഘടനകൾ കുറിഞ്ഞി സംരക്ഷണ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്.
ചിത്രശാല[തിരുത്തുക]
- നീലക്കുറിഞ്ഞിയുടെ ചിത്രങ്ങൾ
Subscribe to:
Comments (Atom)
-
വൈക്കം മുഹമ്മദ് ബഷീർ* മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്...
-
മൂന്നാം ക്ലാസ് പരിസരപഠനം- യൂണിറ്റ് 2 - കുഴിയാന മുതല് കൊമ്പനാന വരെ - പഠനനേട്ടം -3. ആഹാരരീതിക്കനുസരിച്ചുള്ള ശാരീരികപ്രത്യേകതകള് ഒരോ ജീവിക...
-
മൂന്നാം ക്ലാസ് പരിസരപഠനം-യൂണിറ്റ് 2- കുഴിയാന മുതല് കൊമ്പനാന വരെ പഠനനേട്ടം- 2.4: ശത്രുക്കളില് നിന്ന് രക്ഷ നേടുന്നതിന് ചില ...