കാവാലം പഞ്ചായത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രഭാതഭക്ഷണപരിപാടി ആരംഭിച്ചു.
കാവാലം
: കാവാലം പഞ്ചായത്തിന്റെ
പദ്ധതി വിഹിതത്തില്‍
ഉള്‍പ്പെടുത്തി പഞ്ചായത്തിലെ
സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ
1 മുതല്‍ 7
വരെയുള്ള ക്ലാസുകളിലെ
വിദ്യാര്‍ത്ഥികള്‍ക്കായി
സൗജന്യ പ്രഭാതഭക്ഷണപരിപാടി
ആഗസ്റ്റ് 1 മുതല്‍
ആരംഭിച്ചു. പദ്ധതിയുടെ
ഉദ്ഘാടനം കാവാലം ഗവ.എല്‍.പി.എസില്‍
പഞ്ചായത്ത് പ്രസിഡന്റ്
ശ്രീമതി സന്ധ്യാ രമേശ്
നിര്‍വഹിച്ചു.

ഈ വര്‍ഷം 4 ലക്ഷം രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി വരും വര്‍ഷങ്ങളിലും തുടരുമെന്ന് പ്രസിഡന്റ് അറിയിച്ചു. കുട്ടികളുടെ ആരോഗ്യഗുണത മെച്ചപ്പെടുത്തുന്നതിന് പദ്ധതി ഉപകരിക്കുമെന്ന് വൈസ് പ്രസിഡന്റ് ശ്രീ . ഒ.ജി.ഷാജി പറഞ്ഞു.
ആലപ്പുഴ ജില്ലയില്‍ ഇത്തരത്തിലുള്ള പരിപാടി നടപ്പിലാക്കുന്ന ആദ്യ പഞ്ചായത്താണ് കാവാലം. ചടങ്ങുകള്‍ക്ക് പഞ്ചായത്തംഗം ഡോ. ടി.എന്‍.രാമന്‍ പിള്ള , സ്ഥിരം സമിതി അദ്ധ്യക്ഷ റീനമോള്‍ , പ്രധാനാധ്യാപിക ഷൈല പി.രാജ് എന്നിവര്‍ നേതൃത്വം നല്‍കി.

No comments:
Post a Comment