പൂക്കളുടെ
പ്രദര്‍ശനം സംഘടിപ്പിച്ചു
മൂന്നാം
ക്ലാസിലെ പരിസരപഠനവുമായി
ബന്ധപ്പെട്ട് കുട്ടികള്‍
വിവിധ തരം പൂക്കളുടെ പ്രദര്‍ശനം
സംഘടിപ്പിച്ചു.ചുറ്റുപാടുമുള്ള
വ്യത്യസ്ത തരം പൂക്കളെ
തിരിച്ചറിയുക എന്നതായിരുന്നു
ഈ പ്രവര്‍ത്തനത്തിലൂടെ
ലക്ഷ്യമിട്ട പഠനനേട്ടം.തോട്ടത്തിലും
പറമ്പിലും വെള്ളത്തിലുമായി
വളരുന്ന അമ്പതോളം ചെടികളുടെ
പൂക്കള്‍ പ്രദര്‍ശനത്തിലുള്‍പ്പെടുത്തി.റോസ,ജമന്തി
തുടങ്ങിയ സുഗന്ധികളും ആമ്പല്‍,
താമര തുടങ്ങിയ
ജലപുഷ്പങ്ങളും
തൊട്ടാവാടി,
പൂവാംകുറുന്നല്‍
തുടങ്ങിയ ഔഷധച്ചെടിപ്പൂക്കളും
പ്രദര്‍ശനത്തിലുള്‍പ്പെടുത്തി.
ഏറ്റവും കൂടുതല്‍
പൂക്കള്‍ ശേഖരിച്ച് അഞ്ജന
ഷിബു,വിവേക് ഷിജു
എന്നിവര്‍ ഉയര്‍ന്ന ഗ്രേഡ്
കരസ്ഥമാക്കി.


No comments:
Post a Comment