Friday, July 28, 2017

വിദ്യാലയവികസന രേഖ 2017-18

ഗവ.എല്‍.പി.എസ്.കാവാലം
    കാവാലം പഞ്ചായത്ത്

വിദ്യാലയവികസനപദ്ധതി 2017-18
ആമുഖം
   
     1926- ല്‍ കാവാലം  ചാലയില്‍ ഗോവിന്ദപ്പണിക്കര്‍ പെണ്‍പള്ളിക്കൂടമായി ആരംഭിച്ചതാണ് ഇന്നത്തെ കാവാലം ഗവ.എല്‍.പി.സ്കൂള്‍. 1964-ല്‍ വിദ്യാലയം ഗവണ്മെന്റിന് വിട്ടുനല്‍കുകയു0ം തുടര്‍ന്ന് ആണ്‍കുട്ടികളെയും പ്രവേശിപ്പിച്ചുതുടങ്ങുകയുമായിരുന്നു. തുടര്‍ന്ന് 2016 വരെ വിദ്യാലയത്തിന്റെ പേര് ഗവ.എല്‍.പി.ജി.സ്കൂള്‍  എന്നായിരുന്നു. ലോകപ്രശസ്ത സാഹിത്യകാരന്‍ ശ്രീ.അയ്യപ്പപ്പണിക്കര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്. 

ഗതാഗതസൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും ഇംഗ്ലീഷ് വിദ്യാഭ്യാസത്തോട്  ആഭിമുഖ്യം കൂടുകയും ചെയ്തപ്പോള്‍ വിദ്യാലയപ്രവേശം കുത്തനെ കുറഞ്ഞു. ഇപ്പോള്‍ വിദ്യാലയത്തില്‍ 28 കുട്ടികളാണുള്ളത്.

    എസ്.എസ്.എ.പദ്ധതി പ്രകാരം നിരവധി ഭൗതികസൗകര്യങ്ങള്‍ ഇപ്പോള്‍ വിദ്യാലയത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തറ ടൈലിംഗ്, മേജര്‍ റിപ്പയറിംഗ് , ഭിത്തിയില്‍ ചിത്രപ്പണികള്‍ ,വൈദ്യുതീകരണം, ടോയ് ലറ്റ് ,വിനോദപാര്‍ക്ക് എന്നിങ്ങനെ അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ ഏറെ ദൂരം വിദ്യാലയം മുന്‍പോട്ട് സഞ്ചരിച്ചിട്ടുണ്ട്.

ലക്ഷ്യങ്ങള്‍
1.വിദ്യാലയപ്രവേശം ഒരു ക്ലാസിന് 20 എന്ന തോതില്‍ ഉയര്‍ത്തുക.
2.സ്കൂള്‍ നിലനില്‍ക്കുന്ന വാര്‍ഡിലെ 60 % കുട്ടികളെയും ഉള്‍ക്കൊള്ളും വിധം വിദ്യാലയത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക.
3.ഗുണമേന്മയുള്ള വിദ്യാഭ്യാസം പകരുന്ന വിഭവകേന്ദ്രമായി വിദ്യാലയത്തെ മാറ്റിയെടുക്കുക.
4.മാതൃഭാഷാപഠനത്തിനൊപ്പം ഇംഗ്ലീഷ് ഭാഷയും പ്രാവീണ്യത്തോടെ കൈകാര്യം ചെയ്യാന്‍
കുട്ടികള്‍ക്ക്  ശേഷി സൃഷ്ടിക്കുന്ന ബോധനശൈലി സ്വീകരിച്ച്  പുതിയ മാതൃക അവതരിപ്പിക്കുക.
5.കുട്ടികളുടെ സമഗ്രവളര്‍ച്ചയ്ക്കുതകുന്ന പരിശീലനവും കൈത്താങ്ങും പ്രോത്സാഹനവും വിദ്യാലയവളപ്പില്‍ ലഭ്യമാക്കുക വഴി സാമൂഹികഗുണങ്ങളുള്ള മെച്ചപ്പെട്ട പൗരന്മാരെ സൃഷ്ടിക്കുക.

കാഴ്ചപ്പാട് -വിദ്യാലയം മികവിന്റെ കേന്ദ്രം
1.എല്ലാ കുട്ടികളും മാതൃഭാഷയിലുള്ള എഴുത്തിലും  ‌‌‌വായനയിലും ശേഷി കൈവരിക്കുന്ന വിദ്യാലയം..
2.കലാ-കായിക-പ്രവൃത്തി പരിചയ മേഖലകളിലെ പരിശീലനം തുടര്‍ച്ചയിലും സമഗ്രതയിലും നല്‍കാന്‍     കഴിയുന്ന വിദ്യാലയം.
3.ഇംഗ്ലീഷ് ഭാഷ സ്വാഭാവികമായി കേള്‍ക്കുന്നതിനും സ്വതന്ത്രമായി പ്രയോഗിക്കുന്നതിനും സാധ്യതകള്‍ തുറക്കുന്ന വിദ്യാലയം.
4.ഓരോ കുട്ടിയുടെയും വ്യത്യസ്തമാര്‍ന്ന കഴിവുകള്‍ കണ്ടെത്തി അവയ്ക്ക് ശരിയായ പോഷണവും വളര്‍ച്ചയും നല്‍കുന്ന വിദ്യാലയം.
5.അടിസ്ഥാന ഗണിതശേഷികളില്‍ മികവും ചതുഷ്ക്രിയകളില്‍ പ്രാവീണ്യവും നേടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന വിദ്യാലയം.
6.ഒരു പ്രദേശത്തിന്റെ സാമൂഹ്യ വികാസത്തിന് വെളിച്ചമായും സാംസ്കാരികോന്നതിക്ക് തെളിച്ചമായും കേന്ദ്രസ്ഥാനത്ത് നിലകൊള്ളുന്ന വിദ്യാലയം.
7.ഓരോ രക്ഷിതാവിനും തന്റെ കുട്ടിയുടെ ‌വളര്‍ച്ചയ്ക്കുതകുന്ന ഏറ്റവും മികച്ച  പരിശീലനകേന്ദ്രമെന്ന് അഭിമാനിക്കാവുന്ന വിദ്യാലയം.
8.പഠനപ്രക്രിയയിലും ബോധനപ്രക്രിയയിലും നൂതനവും  ആകര്‍ഷകവുമായ മാര്‍ഗങ്ങളവലംബിക്കുന്ന വിദ്യാലയം.

പദ്ധതിരൂപീകരണപ്രക്രിയ
1.SRG യോഗങ്ങള്‍ - അക്കാദമിക ചര്‍ച്ചകള്‍
2.SMC കൂടിയിരുപ്പുകള്‍ - നിര്‍ദ്ദേശങ്ങള്‍
3.പരിശീലനവും പാഠ്യപദ്ധതി ഉള്ളടക്കവും - വിശകലനം
4.വിജയം കണ്ട മാതൃകകളുടെ പരിചയപ്പെടല്‍
5.അക്കാദമികവിദഗ്ധരും വിദ്യാഭ്യാസ പ്രവര്‍ത്തകരും- സംവാദം
6.നവീനമാതൃകകള്‍ കണ്ടെത്തല്‍
7.ആസൂത്രണയോഗങ്ങള്‍
8.കര്‍മപദ്ധതി കരട് രൂപരേഖ തയ്യാറാക്കല്‍
9.പ്രതിമാസ കര്‍മപരിപാടികള്‍ നിശ്ചയിക്കല്‍
10. അക്കാദമിക വിഷയങ്ങള്‍- ഭൗതികസൗകര്യവികസനം-സമൂഹസമ്പര്‍ക്ക പരിപാടികള്‍-
11. ഗവേഷണപ്രവര്‍ത്തനങ്ങള്‍

അവസ്ഥാവിശകലനം
1.കുട്ടികളുടെ എണ്ണം 28 ( മുന്‍കൊല്ലം 36 ) - വളര്‍ച്ച  (-24%)
2.മുന്നാക്ക സമുദായ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ 7% മാത്രം
3.കൂടുതലായും വിദ്യാലയത്തെ ആശ്രയിക്കുന്നവര്‍ പട്ടികജാതി വിഭാഗം (29%)
4.സ്ഥിരവരുമാനജോലിയുള്ള രക്ഷിതാക്കള്‍ ആരും തന്നെയില്ല.
5.ഭൗതികസൗകര്യങ്ങളിലെ പുരോഗതി രക്ഷിതാക്കളെ ആകര്‍ഷിക്കുന്നില്ല.
6.വിദ്യാലയപ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലേക്ക് വേണ്ടവിധം വ്യാപിക്കപ്പെടുന്നില്ല.
7.സ്കൂളിന്റെ സമീപപ്രദേശത്തുനിന്നുപോലും മറ്റുവിദ്യാലയങ്ങളിലേക്ക് ഒഴുക്കുണ്ടാവുന്നു.
8.തദ്ദേശഭരണസ്ഥാപനത്തിന്റെ പിന്തുണ ഏറെക്കുറെ ലഭ്യമാണ്.
9.സ്ഥാപനത്തിന് കംപ്യൂട്ടര്‍ ഇല്ലാത്തതിനാല്‍  ഐ.ടി. അധിഷ്ഠിതപഠനം തൃപ്തികരമാം വണ്ണം നിര്‍വഹിക്കുന്നതിന്  കഴിയുന്നില്ല.
10.എസ്.എം.സി.യുടെ പിന്തുണ ശക്തിപ്പെടുത്തണം.
11.വിദ്യാലയപിന്തുണാസമിതിയുടെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കണം.

മികവ് വര്‍ദ്ധിപ്പിക്കാന്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തനമേഖലകള്‍
       
1.സ്കൂള്‍ അസംബ്ലി
2.ജൈവവൈവിധ്യ പാര്‍ക്ക്
3.അടിസ്ഥാനശേഷിവികാസം
4.ഇംഗ്ലീഷ് പഠനം
5.ദിനാചരണങ്ങള്‍
6.കായികവിദ്യാഭ്യാസം
7.കലാവിദ്യാഭ്യാസം
8.പ്രവൃത്തിപരിചയം
9.ബാലസഭ
10.ക്ലബ് പ്രവര്‍ത്തനങ്ങള്‍
11.യൂണിറ്റ് ടെസ്റ്റുകള്‍
12.ക്ലാസ് ലൈബ്രറി
13.നിരന്തരവിലയിരുത്തല്‍
14.സമൂഹസമ്പര്‍ക്കപരിപാടികള്‍
15.പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും
16.ശുചിത്വം
17.ഭൗതികസൗകര്യം
18.വിദ്യാലയപിന്തുണാസമിതി (SSG)
19.ക്ലാസ് പി.ടി.എ.
20.വിദ്യാലയ മാനേജ്മെന്റ് സമിതി (SMC)
21.പഠനോപകരണങ്ങള്‍
22.സ്കൂള്‍ വിഭവ സംഘം (SRG)
23.ഗവേഷണപ്രവര്‍ത്തനങ്ങള്‍
24.തനതുപരിപാടികള്‍
25.പ്രാദേശികഭരണകൂടം

പദ്ധതി വിശദാംശങ്ങള്‍
    (1). സ്കൂള്‍ അസംബ്ലി
1.അസംബ്ലിക്ക് നിയതമായ ഘടന
            (കായികാഭ്യാസം, പുസ്തകപരിചയം,പത്രവാര്‍ത്ത,ചിന്താവിഷയം,രചനകളുടെ                 അവതരണം, മികവുകള്‍ക്ക് അംഗീകാരം,വിദ്യാലയവാര്‍ത്ത, അസംബ്ലി ക്വിസ്,
            പതിപ്പു പ്രകാശനം, പ്രകടനങ്ങളും അവതരണങ്ങളും, മാസ് ഡ്രില്‍ മുതലായ ഇനങ്ങള്‍)

1.ആഴ്ചയിലൊരിക്കല്‍ ഇംഗ്ലീഷ് അസംബ്ലി
2.അസംബ്ലി അംഗീകാരത്തിനുള്ളി വേദി
3.അസംബ്ലി ചുമതലാവിഭജനം
4. അസംബ്ലി ലൗഡ് സ്പീക്കറിലൂടെ
5.അസംബ്ലി  പ്രവര്‍ത്തനങ്ങള്‍ക്ക് സ്കോര്‍
6. അസംബ്ലി  നടത്തിപ്പ് വിവിധ ഗ്രൂപ്പുകള്‍ക്ക്

    (2). ജൈവവൈവിധ്യ പാര്‍ക്ക്
       
1.സ്കൂള്‍ മുറ്റത്ത് ആകര്‍ഷകമായ പൂന്തോട്ടം
2.നിയതമായി വിന്യസിച്ച ഇലച്ചെടികള്‍
3.ഗ്രൂപ്പുകള്‍ക്ക്  ചുമതല- മേല്‍നോട്ടം -വിഭജിച്ച് നല്‍കല്‍
4.എന്റെ സ്കൂള്‍ മുറ്റത്ത് എനിക്ക് ഒരു ചെടി.
5.ശലഭങ്ങളെ ആകര്‍ഷിക്കുന്ന തരം ചെടികള്‍
6.ഔഷധസസ്യങ്ങള്‍
7.സ്കൂള്‍ മുറ്റത്ത് ചെറുകുളവും ചെറുമീനുകളും
8.പച്ചക്കറിത്തോട്ടം- പയര്‍, മത്തന്‍, വെള്ളരി, കോവല്‍ , വെണ്ട ...
9.പച്ചക്കറിത്തോട്ടം - SMC -  യുടെ പിന്തുണ ഉറപ്പാക്കല്‍
10.കൃഷി - ഉദ്ഗ്രഥിത പഠനം
11.ജൈവവളപ്രയോഗം
12.കൃഷി ക്ലബ് പ്രവര്‍ത്തനങ്ങള്‍ - അഭിമുഖം
13.കൃഷി ഓഫീസ്  സമ്പര്‍ക്കം പ്രയോജനപ്പെടുത്തല്‍
(3). അടിസ്ഥാനശേഷിവികാസം
1. മൂന്ന്, നാല് ക്ലാസുകളിലെ എല്ലാ കുട്ടികള്‍ക്കും ഒഴുക്കോടെ  മലയാളം വായിക്കാന്‍     കഴിയണം           
2. നാലാം ക്ലാസിലെ  എല്ലാ കുട്ടികള്‍ക്കും അവരുടെ ഇംഗ്ലീഷ് പാഠഭാഗം     വായിക്കാനാവണം
3. മൂന്നാം ക്ലാസിലെ  എല്ലാ കുട്ടികള്‍ക്കും ഇംഗ്ലീഷിലെ 50 ലഘു വാക്കുകളെങ്കിലും     വായിക്കാനും  എഴുതാനും    കഴിയണം  
4. ഒന്ന് , രണ്ട് ക്ലാസുകളിലെ എല്ലാ കുട്ടികള്‍ക്കും  ലഘു മലയാള വാക്യങ്ങള്‍ വായിക്കാന്‍     കഴിയണം          
5. രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കുന്ന ഒരു കുട്ടി 25 ഇംഗ്ലീഷ് വാക്കുകളെങ്കിലും തിരിച്ചറിയാനും
            15 വാക്കുകളെങ്കിലും എഴുതാനും പ്രാപ്തി
6. ഉദ്ഗ്രഥിതപഠനത്തിനു ശേഷം കുട്ടിക്ക്  20 വരെയുളള സംഖ്യകളുള്‍പ്പെടുന്ന പ്രായോഗികപ്രശ്നം             പരിഹരിക്കാന്‍ കഴിയണം.
7. നാലാം ക്ലാസ് പൂര്‍ത്തിയാക്കുന്ന ഒരു കുട്ടി 1 മുതല്‍ 10 വരെയുള്ള സംഖ്യകളുടെ പെരുക്കം,                 ഹരണം എന്നിവയുള്‍പ്പെടുന്ന പ്രായോഗികപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയണം.    
8.അടിസ്ഥാന പ്രക്രിയാശേഷികളായ നിരീക്ഷണം, വര്‍ഗീകരണം , സാമാന്യവത്കരണം                 എന്നിവയില്‍ കുട്ടി  പ്രാപ്തി നേടിയിരിക്കണം.

(4). ഇംഗ്ലീഷ് പഠനം
1.ഇംഗ്ലീഷ് ബാലമാസികകള്‍ വായനമൂലയില്‍ ലഭ്യമാക്കുന്നു.
2.ഇംഗ്ലീഷ്  അസംബ്ലി
3.റോള്‍ പ്ലേ/കോറിയോഗ്രഫി സാധ്യതകള്‍
4.പാവനാടകം
5.Let's Talk- Chat time
6.ഇംഗ്ലീഷ് കാര്‍ട്ടൂണുകള്‍
7.ഇംഗ്ലീഷ്  മാഗസിനുകള്‍ ക്ലാസ് അടിസ്ഥാനത്തില്‍
8.ഇംഗ്ലീഷ്  കളികളിലൂടെ
9.ഇംഗ്ലീഷ്  പത്രം
10.നാടകീകരണം-യൂണിറ്റ് തീമുകള്‍
11.സ്പോക്കണ്‍ ഇംഗ്ലീഷ്  ക്ലാസുകള്‍

    (5). ദിനാചരണങ്ങള്‍
1.ഒരു മാസത്തില്‍ കുറഞ്ഞത് ഒന്ന് എന്ന തോതില്‍ ദിനാചരണം സംഘടിപ്പിക്കല്‍
2.ദിനാചരണങ്ങളെ പഠനവുമായി ബന്ധിപ്പിക്കല്‍
3.ദിനാചരണം മുന്‍കൂട്ടി നിശ്ചയിച്ച് ആസൂത്രണം നിര്‍വഹിക്കല്‍
4.ക്ലബൂകള്‍ക്ക് ചുമതല വിഭജിച്ച് നല്‍കല്‍
5.അധ്യാപകര്‍ക്ക്  ചുമതല വിഭജിച്ച് നല്‍കല്‍
6.പ്രാദേശിക ക്ഷണിതാക്കളെ ഉള്‍പ്പെടുത്തല്‍
7.അഭിമുഖം/സംവാദം
8.ദിനാചരണങ്ങളിലൂടെ പഠനോത്പന്നങ്ങള്‍
9.വീഡിയോ/ പവര്‍പോയിന്റ് പ്രസന്റേഷനുകള്‍
10.രക്ഷിതാക്കളുടെ  പങ്കാളിത്തം  ഉപയോഗിക്കല്‍
11.മാധ്യമങ്ങളുടെ സഹായത്തോടെ റിപ്പോര്‍ട്ടിംഗ്
12.സ്കൂള്‍ ബ്ലോഗ് റിപ്പോര്‍ട്ടിംഗ്
    (6). കായികവിദ്യാഭ്യാസം
1.അസംബ്ലിയിലെ  കായികാഭ്യാസം ആകര്‍ഷകവും വൈവിധ്യകരവുമാക്കല്‍
2.എല്ലാ ബുധനാഴ്ചകളിലും കായിക പരിശീലനം /(കളിനേരം)
3.മാസ് ഡ്രില്‍ പരിശീലനം
4.സബ് ജില്ലാ കായികമേളയ്ക്കുള്ള പ്രത്യേക പരിശീലനം.‍
5.കളിയുപകരണങ്ങള്‍ കൂടുതല്‍ ലഭ്യമാക്കല്‍ ( ക്രിക്കറ്റ് ,ഫുട്ബോള്‍,ബാഡ്മിന്റണ്‍,സ്കിപ്പിംഗ്..)
6.ലഘുവ്യായാമമുറകളില്‍ പരിശീലനം
7.കളരി പരിശീലനം
8.കുട്ടികളുടെ ആരോഗ്യ ക്ഷമതാ സൂചകങ്ങള്‍ തയ്യാറാക്കല്‍
9.പ്രാദേശികവൈദഗ്ധ്യം പ്രയോജനപ്പെടുത്തല്‍

    (7). കലാവിദ്യാഭ്യാസം
1.ബാലസഭയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തല്‍
2.വരക്കൂട്ടം - ചിത്രരചനാഭിരുചി വളര്‍ത്താന്‍
3.പാട്ടുകൂട്ടം - പാടാന്‍ പ്രാവീണ്യമുള്ളവരുടെ മികവുയര്‍ത്താന്‍
4.നാടന്‍ പാട്ട് പരിശീലനം
5.പ്രാദേശികവൈദഗ്ധ്യം പ്രയോജനപ്പെടുത്തല്‍
6.നാടകക്കൂട്ടം - അഭിനയക്കളരി
7.ഗ്രൂപ്പുതല കലാമത്സരങ്ങള്‍
8.സബ് ജില്ലാ കലാമേളയ്ക്കുള്ള പ്രത്യേക പരിശീലനം.‍
9.പ്രസംഗക്കളരി- പ്രസംഗപരിശീലന വേദി
10.എഴുത്തുകൂട്ടം- സാഹിത്യാഭിരുചി കണ്ടെത്താനും വളര്‍ത്താനും

(8). പ്രവൃത്തിപരിചയം
1.പ്രാദേശിക വിദഗ്ധരെ ഉപയോഗിച്ചുള്ള പരിശീലനം
2.പ്രവൃത്തിപരിചയ പാഠ്യപദ്ധതി സമയബന്ധിതമായി പിന്തുടരല്‍
3.സ്കൂള്‍തല പ്രവൃത്തിപരിചയമേള
4.കരകൗശലവിദ്യകളില്‍ പരിശീലനം
5.പേപ്പര്‍ ക്രാഫ്റ്റ്/ ഒറിഗാമി പരിശീലനം
6.ചെലവുശൂന്യ നിര്‍മിതികള്‍
7.സ്കൂള്‍ പച്ചക്കറിത്തോട്ടം -കൃഷി
8.കൗതുകനിര്‍മിതികളുടെ പ്രദര്‍ശനം
9.നാടന്‍ കളിപ്പാട്ടങ്ങള്‍
10.കരകൗശല നിര്‍മാണ ശില്‍പശാല
11.അതിഥി ക്ലാസുകള്‍

(9). ബാലസഭ

1.വെള്ളിയാഴ്ചയും സംഘടിപ്പിക്കണം
                        2. പഠനത്തിന്റെ ഭാഗമായി രൂപപ്പെട്ട പാട്ടുകള്‍/നാടകം/സ്കിറ്റ് തുടങ്ങിയവയുടെ അവതരണം
                        3. തിങ്കളാഴ്ചകളില്‍ തന്നെ അവതരണയിനങ്ങള്‍ തീരുമാനിക്കുന്നു.
4. ഗ്രൂപ്പുകള്‍ തമ്മിലുള്ള മത്സരങ്ങള്‍- സ്കോര്‍/ സമ്മാനം
5. സംഘാടനവും കുട്ടികള്‍ക്ക് - (വിദ്യാരംഗം)

(10). ക്ലബ് പ്രവര്‍ത്തനങ്ങള്‍
1. വിദ്യാരംഗം, ശാസ്ത്രക്ലബ്,സാമൂഹ്യശാസ്ത്രക്ലബ്,ഗണിത ക്ലബ് ,കൃഷി ക്ലബ് എന്നിവ     രൂപീകരിക്കണം
                  2. ക്ലബുകളുടെ പ്രവര്‍ത്തനം മാസാടിസ്ഥാനത്തില്‍ മുന്‍കൂട്ടി ചിട്ടപ്പെടുത്തണം.
                        3. ചുമതല – ടീച്ചര്‍,ഗ്രൂപ്പ് ലീഡേഴ്സ്
                        4. പ്രതിമാസപ്രവര്‍ത്തനക്കലണ്ടറില്‍ ക്ലബ് ആക്ടിവിറ്റികള്‍ ഉള്‍പ്പെടുത്തണം
                        5. ക്ലബ് പ്രവര്‍ത്തനങ്ങള്‍ പഠനനേട്ടങ്ങളുമായി ഉദ്ഗ്രഥിക്കണം
                        6. പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ - മാധ്യമങ്ങളിലേക്ക്/ സ്കൂള്‍ ബ്ലോഗ്
                        7. ഓരോ മാസവും ഒരു പ്രവര്‍ത്തനമെങ്കിലും ഓരോ ക്ലബും ഏറ്റെടുത്തിരിക്കണം.
                        8. ക്ലബ് പ്രവര്‍ത്തനക്കലണ്ടര്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കണം. 
(11). യൂണിറ്റ് ടെസ്റ്റുകള്‍
             1. എല്ലാ ക്ലാസിലും ഓരോ യൂണിറ്റ് വിനിമയത്തിനു ശേഷവും യൂണിറ്റ് ടെസ്റ്റുകള്‍ നടത്തണം.
                  2. യൂണിറ്റ് ടെസ്റ്റിന് അച്ചടിച്ച ചോദ്യപേപ്പറുകള്‍ ഉപയോഗിക്കണം.
         3. യൂണിറ്റ് ടെസ്റ്റുകള്‍ക്ക് ശേഷം ക്ലാസ് പി.ടി.എ. ക്രമീകരിക്കണം.
         4. യൂണിറ്റ് ടെസ്റ്റുകളുടെ സ്കോര്‍ പ്രത്യേക രേഖയില്‍ സൂക്ഷിക്കണം.
         5. യൂണിറ്റ് ടെസ്റ്റുകളുടെ സ്കോര്‍ നിരന്തരവിലയിരുത്തലിന് പരിഗണിക്കണം.

Monday, July 17, 2017

മൂന്നാം ക്ലാസിലെ പുഷ്പപ്രദര്‍ശനം


 
പൂക്കളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു

മൂന്നാം ക്ലാസിലെ പരിസരപഠനവുമായി ബന്ധപ്പെട്ട് കുട്ടികള്‍ വിവിധ തരം പൂക്കളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു.ചുറ്റുപാടുമുള്ള വ്യത്യസ്ത തരം പൂക്കളെ തിരിച്ചറിയുക എന്നതായിരുന്നു ഈ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിട്ട പഠനനേട്ടം.തോട്ടത്തിലും പറമ്പിലും വെള്ളത്തിലുമായി വളരുന്ന അമ്പതോളം ചെടികളുടെ പൂക്കള്‍ പ്രദര്‍ശനത്തിലുള്‍പ്പെടുത്തി.റോസ,ജമന്തി തുടങ്ങിയ സുഗന്ധികളും ആമ്പല്‍, താമര തുടങ്ങിയ ജലപുഷ്പങ്ങളും
തൊട്ടാവാടി, പൂവാംകുറുന്നല്‍ തുടങ്ങിയ ഔഷധച്ചെടിപ്പൂക്കളും പ്രദര്‍ശനത്തിലുള്‍പ്പെടുത്തി. ഏറ്റവും കൂടുതല്‍ പൂക്കള്‍ ശേഖരിച്ച് അഞ്ജന ഷിബു,വിവേക് ഷിജു എന്നിവര്‍ ഉയര്‍ന്ന ഗ്രേഡ് കരസ്ഥമാക്കി.

കൂട്ടികളുടെ ഗ്രൂപ്പുകളും അംഗങ്ങളും


ഗവ.എല്‍.പി.എസ്.കാവാലം
പ്രവര്‍ത്തനഗ്രൂപ്പുകളും അംഗങ്ങളും 2017-18

ഗ്രൂപ്പ്-1
ഗ്രൂപ്പ്-2
ഗ്രൂപ്പ്-3
ഗ്രൂപ്പ്-4
ആന്‍ ഫ്രാങ്ക്
മലാല
സഡാക്കോ
ടോട്ടോചാന്‍
ആദിത്യന്‍ കെ.ജി.
ആജിഷ ഗിരീഷ്
പാര്‍വതി ജെ.
അജിത്ത് മഹേഷ്
അനന്ദു രാജേഷ്
ഗൗരിഗോപകുമാര്‍ അശ്വതി കെ.എസ്.

അമിനിയ സതീശന്‍ ആതിര ബാബു
അഞ്ജന ഷിബു അഭിജിത്ത് കെ.കെ.
ആദര്‍ശ് ഗിരീഷ്
നീരജ റെജി
ദേവനന്ദ പി.,

ഗൗതം കൃഷ്ണ എസ്.
അനശ്വര എസ്.
ദേവിക ദേവരാജ്
വിവേക് ഷിജു
അദ്വൈത് ശ്രീകുമാര്‍
നിരഞ്ജന റെജി
അക്ഷയ് ബിജു

യദുകൃഷ്ണന്‍ എസ്.
ഗോപിക ഷാജി
ആദിത്യ എ.ആര്‍.
അഭിഷേക് എസ്.
അര്‍ജുനന്‍ പി.ബി.
ആഷിമ രതീഷ്
അഞ്ജലി അശോകന്‍
സോഫി എബ്രാഹം
ജയ ശ്രീജിത്ത്
തോമസ് പി.
ശ്രീദേവി ആര്‍.

കുട്ടികള്‍- സ്ഥിതിവിവരം


ഗവ.എല്‍.പി.എസ്.കാവാലം
വിദ്യാര്‍ത്ഥിവിവരരേഖ 2017-18

ക്ലാസ് -I

ആദര്‍ശ് ഗിരീ‍‍ഷ്
അദ്വൈത് ‍‍ശ്രീകുമാര്‍
അര്‍ജുനന്‍ പി.ബി.
അശ്വതി കെ.എസ്.
ദേവനന്ദ പി.,

ക്ലാസ് -II

അഭി‍ഷേക് എസ്.
ആഷിമ രതീഷ്
ഗൗരി ഗോപകുമാര്‍
നിരഞ്ജന റെജി
നീരജ റെജി
അനന്ദു രാജേഷ്
ക്ലാസ് -III

അഭിജിത്ത് കെ.കെ.
അജിത് മഹേഷ്
വിവേക് ഷിജു
ആദിത്യ എ.ആര്‍.
അ‍ഞ്ജന ‍ഷിബു
ദേവിക ദേവരാജ്
ഗോപിക ഷാജി
പാര്‍വതി ജെ.
അനശ്വര എസ്.
അക്ഷയ് ബിജു
ക്ലാസ് -IV

അഞ്ജലി അശോകന്‍
അമിനിയ സതീശന്‍
ആജി‍ഷ ഗിരീഷ്
ആതിര ബാബു
ഗൗതം കൃഷ്ണന്‍ എസ്.
ആദിത്യന്‍ കെ.ജി.
യദുകൃഷ്ണന്‍ എസ്.


Std.I
Std.II
Std.III
Std.IV
Total

B
G
B
G
B
G
B
G
B     G
General
1
0
1
0
0
0
0
0
2      0
OBC
0
2
0
3
3
4
2
2
5     11
OEC
0
0
0
0
1
0
0
0
1      0
SC
2
0
1
1
0
2
1
2
4      5
Total
3
2
2
4
4
6
3
4
12   16

5
6
10
7
28


Thursday, July 13, 2017

പ്രവേശനോത്സവം







 പുതിയ കൂട്ടുകാര്‍ക്ക് സ്വാഗതം  ശ്രീരേഖ വി.ജി. (ടീച്ചര്‍)

  
 പുതിയ കൂട്ടുകാര്‍.
അനന്തു,അശ്വതി,ദേവനന്ദ,അര്‍ജുന്‍ ,ആദര്‍ശ് ,അദ്വൈത്


ഞങ്ങളുടെ പുതിയ ടീച്ചര്‍..


  മെമ്പറപ്പൂപ്പന്റെ സ്നേഹസമ്മാനം...






Wednesday, July 5, 2017

പരിസ്ഥിതിദിനാചര​ണം

 
സര്‍വ്വ ശിക്ഷാ അഭിയാന്‍ ആലപ്പുഴ ജില്ലാതല ലോകപരിസ്ഥിതിദിനാചരണം   കാവാലം ഗവ.എല്‍.പി.സ്കൂളില്‍   'മഴക്കൊയ്ത്തുത്സവം ' എന്ന പേരില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.

 



യോഗത്തില്‍ സംസ്ഥാന ശുചിത്വമിഷന്‍ ഡയറക്ടര്‍ ഡോ.ടി.എന്‍.സീമ മുഖ്യാതിഥിയായിരുന്നു.



പ്രകൃതിയുടെ വരങ്ങള്‍ ചോരാതെ നിലനിര്‍ത്താന്‍ കുഞ്ഞുകരങ്ങള്‍ക്കേ കഴിയൂ എന്ന് അദ്ദേഹം സൂചിപ്പിച്ചു.

കുട്ടനാടിന്റെ പരമ്പരാഗത മഴവെള്ളസംഭരണോപാധിയായ ഓലിയില്‍ നിന്ന് ശേഖരിച്ച മഴവെള്ളം കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കി ശ്രീമതി സീമ 'മഴക്കൊയ്ത്തുത്സവം ' ഉദ്ഘാടനം ചെയ്തു.


യോഗത്തില്‍ മുഖ്യപ്രഭാഷകനായിരുന്ന ജില്ലാപഞ്ചായത്തംഗം ശ്രീ. കെ.കെ.അശോകന്‍ ഓരോ വിദ്യാര്‍ത്ഥിയും പ്രകൃതിയുടെ കാവല്‍ക്കാരായി മാറണമെന്ന് ഉദ്ബോധിപ്പിച്ചു.

 
തുടര്‍ന്ന്  വിദ്യാലയവളപ്പില്‍ മരം നട്ട് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.



 

 



പഞ്ചായത്തുതലത്തില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ‌നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രവര്‍ത്തനപരിപാടികള്‍ പ്രസിഡന്റ് ശ്രീമതി സന്ധ്യാ രമേശ് വിശദീകരിച്ചു.





തുടര്‍ന്ന് കുട്ടികളുടെ മഴഗീതാലാപനം നടന്നു.



യോഗത്തില്‍ പഞ്ചായത്തു വൈസ് പ്രസിഡന്റ് ശ്രീ.ഒ.ജി.ഷാജി, മറ്റു പഞ്ചായത്തംഗങ്ങള്‍,സര്‍വ്വ ശിക്ഷാ അഭിയാന്‍ ആലപ്പുഴ ജില്ലാ പ്രോജക്ട് ഓഫീസര്‍ ശ്രീ.എ.സിദ്ദിക്ക്,സര്‍വ്വ ശിക്ഷാ അഭിയാന്‍ വെളിയനാട് ഉപ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ശ്രീ. ജോജിമോന്‍ കെ.ജെ.,ബ്ലോക്ക് റിസോഴ്സ് സെന്റര്‍ അംഗങ്ങള്‍ ,കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.