ഗവ.എല്‍.പി.എസ്. കാവാലം
കാവാലം ഗവ.എല്‍.പി.സ്കൂളിന്റെ ബ്ലോഗിടം
Thursday, June 20, 2024
കുട്ടികള്‍ക്കായി കൗണ്‍സിലിംഗ് ക്ലാസ് സംഘടിപ്പിച്ചു
ഇന്ന് സ്കൂള്‍ സാമൂഹ്യശാസ്ത്രക്ലബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി കൗണ്‍സിലിംഗ് ക്ലാസ് സംഘടിപ്പിച്ചു.
വെളിയനാട് സാമൂഹ്യാരോഗ്യകേന്ദത്തിലെ കൗണ്‍സിലര്‍ ശ്രീമതി ഗായത്രി കുട്ടികളുമായി സംവദിച്ചു.
വ്യക്തിശുചിത്വം, സുരക്ഷ, ഗുഡ് ടച്ച്, ബാഡ് ടച്ച് , ആരോഗ്യമുറപ്പാക്കുന്ന ഭക്ഷണശീലം തുടങ്ങിയ വിഷയങ്ങളില്‍ ബോധവത്കരണം നല്‍കുകയും ചെയ്തു.
സ്കൂള്‍ പ്രവേശനോത്സവം
കാവാലം ഗവ.എല്‍.പി.സ്കൂളിലേക്ക് ഇത്തവണ ഇരുപത്തേഴ് വിദ്യാര്‍ത്ഥികളാണ് പുതുതായി എത്തിച്ചേര്‍ന്നത്.എല്‍.കെ.ജി. ക്ലാസിലേക്ക് ആറ് വിദ്യാര്‍ത്ഥികളും ഒന്നാം ക്ലാസിലേക്ക് പതിനാറ് വിദ്യാര്‍ത്ഥികളും.ഇത് കൂടാതെ യു.കെ.ജി. ക്ലാസിലേക്ക് നാലു കുട്ടികളും രണ്ടാം ക്ലാസിലേക്ക് ഒരു കുട്ടിയും കൂടിയെത്തി. ഇപ്പോള്‍ ആകെ കുട്ടികളുടെ എണ്ണം 93.
പുതുതായി എത്തിയ കുട്ടികളെ വാര്‍ഡ് മെമ്പര്‍ ശ്രീമതി ശാലിനി വിനോദ് തൊപ്പിയണിയിച്ചു സ്വീകരിച്ചു.
എസ്.എം.സി. ചെയര്മാന് ശ്രീ.ടിനോപ്പന് ഇ.എസ്. കുട്ടികള്‍ക്ക് ബലൂണ്‍ ബാന്റ് നല്കി.
പ്രഥമാധ്യാപിക ശ്രീമതി സിന്ധുകുമാരി സി.എസ്. കുട്ടികള്‍ക്ക് സ്കൂളിന്റെ വക സമ്മാനമായി കുട നല്കി. യുവജനസംഘടനാപ്രവര്ത്തകരുടെ വകയായി നോട്ടുബുക്കുകളും വിതരണം ചെയ്തു. യോഗത്തില്‍ എഴുപതോളം രക്ഷിതാക്കള്‍ പങ്കെടുത്തു.
Friday, April 12, 2024
Tuesday, June 6, 2023
ഗവ.എല്‍.പി.എസ്. കാവാലം പരിസ്ഥിതിദിനം -2023
പ്രവര്‍ത്തനറിപ്പോര്‍ട്ട്
കാവാലം ഗവ.എല്‍.പി.സ്കൂളില്‍ പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് ശാസ്ത്രക്ലബിന്റെ നേതൃത്വത്തില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ജൂണ്‍ 5- നു അസംബ്ലിയില്‍ കുട്ടികള്‍ പരിസ്ഥിതിദിനപ്രതിജ്ഞയെടുത്തു. തുടര്‍ന്ന് ശാസ്ത്രക്ലബ് ലീഡര്‍ സഞ്ജയ് മനീഷിന്റെ നേതൃത്വത്തില്‍ പ്രത്യേകം ചേര്‍ന്ന യോഗത്തില്‍ പരിസ്ഥിതിപ്രവര്‍ത്തക ശ്രീമതി ലേഖ സുരേഷ്ബാബു പരിസ്ഥിതിബോധവത്കരണ ക്ലാസ് നയിച്ചു. വനംവകുപ്പില്‍ നിന്നും ലഭിച്ച വൃക്ഷത്തൈകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു. സ്കൂള്‍ വളപ്പില്‍ കുട്ടികളുടെ നേതൃത്വത്തില്‍ മാവ്, പ്ലാവ് എന്നിവയുടെ തൈകള്‍ നട്ടു. ഹരിതകര്‍മസേന പ്രവര്‍ത്തക ശ്രീമതി ആനന്ദവല്ലിയെ പൊന്നാടയണിയിച്ച് ആദരിക്കുകയും അദ്ദേഹവുമായി സംവദിക്കുകയും ചെയ്തു. പ്രഥമാധ്യാപികയും നാലാം ക്ലാസ് കൂട്ടുകാരും ചേര്‍ന്ന് സ്കൂള്‍ വളപ്പില്‍ മാവ്, പ്ലാവ് തുടങ്ങിയവയുടെ തൈകള്‍ നട്ടു. കുട്ടികള്‍ തയ്യാറാക്കിയ പരിസ്ഥിതിപോസ്റ്ററുകളും പ്ലക്കാര്‍ഡുകളും പ്രദര്‍ശിപ്പിച്ചു. പരിസ്ഥിതിദിനപ്രസംഗങ്ങളും ഗാനങ്ങളും അവതരിപ്പിച്ചു. കുട്ടികള്‍ തങ്ങളുടെ ഭവനങ്ങളില്‍ വൃക്ഷത്തൈകളും ഔഷധസസ്യങ്ങളും നടുകയും ചിത്രങ്ങള്‍ സ്കൂള്‍ ഗ്രൂപ്പില്‍ പങ്കുവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന പരിസ്ഥിതിദിനക്വിസില് വിവിധ ക്ലാസുകളില്‍ ജേതാക്കളായവരെ അഭിനന്ദിച്ചു.
പ്രവര്‍ത്തനം -1: പരിസ്ഥിതിദിന ക്വിസ് മത്സരം
2023 ജൂണ്‍ 6
ക്ലാസ്
 ഒന്നാം സ്ഥാനം
രണ്ടാം സ്ഥാനം
മൂന്നാം സ്ഥാനം
LKG
അനുപമ രഞ്ജിത്ത്
സമത മേരി തോമസ് 
ശ്രാവണ്‍ സുമേഷ് 
UKG
 ( മത്സരം നാളെ )
Std. I
ആദികേശ് ടി.എസ്.
റാം ശിവ കെ.
ശ്രീനന്ദ ബിബിന്‍
Std. II
ആദില്‍ ബിനീഷ്
ശിവാനി ഷംജു
മിഖ ബിലഹരി
Std. III
കാവ്യ പി.രതീഷ് 
കാര്‍ത്തിക് രതീഷ് 
അതുല്‍ കൃഷ്ണ ആര്.
Std. IV
ദേവിക രാജീവ്
ആര്യ പി.രതീഷ്
ശ്രേയ എം.ആര്.
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ ... 
Friday, June 17, 2022
പരിസ്ഥിതിദിനാചരണം
- 
വൈക്കം മുഹമ്മദ് ബഷീർ* മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്...
- 
മൂന്നാം ക്ലാസ് പരിസരപഠനം- യൂണിറ്റ് 2 - കുഴിയാന മുതല്‍ കൊമ്പനാന വരെ - പഠനനേട്ടം -3. ആഹാരരീതിക്കനുസരിച്ചുള്ള ശാരീരികപ്രത്യേകതകള്‍ ഒരോ ജീവിക...
- 
മൂന്നാം ക്ലാസ് പരിസരപഠനം-യൂണിറ്റ് 2- കുഴിയാന മുതല്‍ കൊമ്പനാന വരെ പഠനനേട്ടം- 2.4: ശത്രുക്കളില്‍ നിന്ന് രക്ഷ നേടുന്നതിന് ചില ...


 

.jpeg)

.jpeg)

.jpeg)

.jpeg)

.jpeg)
.jpeg)

.jpeg)




 
