Friday, June 17, 2022

പരിസ്ഥിതിദിനാചരണം

ഗവ.എല്‍.പി.എസ്. കാവാലം പരിസ്ഥിതിദിനം -2022 പ്രവര്‍ത്തനറിപ്പോര്‍ട്ട് കാവാലം ഗവ.എല്‍.പി.സ്കൂളില്‍ പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് ശാസ്ത്രക്ലബിന്റെ നേതൃത്വത്തില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ജൂണ്‍ 6- നു പ്രഥമാധ്യാപികയും നാലാം ക്ലാസ് കൂട്ടുകാരും ചേര്‍ന്ന് സ്കൂള്‍ വളപ്പില്‍ മാവിന്‍ തൈ നട്ടു. പ്രഥമാധ്യാപിക ശ്രീമതി സിന്ധുകുമാരി സി.എസ്. കുട്ടികള്‍ക്ക് പരിസ്ഥിതിദിനസന്ദേശം നല്‍കി. അന്നേ ദിവസം കുട്ടികള്‍ തങ്ങളുടെ ഭവനങ്ങളില്‍ വൃക്ഷത്തൈകളും ഔഷധസസ്യങ്ങളും നടുകയും ചിത്രങ്ങള്‍ സ്കൂള്‍ ഗ്രൂപ്പില്‍ പങ്കുവയ്ക്കുകയും ചെയ്തു. പരിസ്ഥിതിദിനപോസ്റ്ററുകളും പ്ലക്കാര്‍ഡുകളും നിര്‍മിച്ചു. ശാസ്ത്രക്ലബ് ലീഡര്‍ അനന്തു എസ്. ന്റെ നേതൃത്വത്തില്‍ പ്രത്യേകം ചേര്‍ന്ന യോഗത്തില്‍ കുട്ടികള്‍ പരിസ്ഥിതിസംരക്ഷണപ്രതിജ്ഞയെടുത്തു. പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഡിജിറ്റല്‍ ‍ഡോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിച്ചു. പരിസ്ഥിതിഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് നടന്ന പരിസ്ഥിതിദിനക്വിസില്‍ വിവിധ ക്ലാസുകളി‍ല്‍ ജേതാക്കളായവര്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.