Tuesday, June 18, 2019

പ്രവേശനോത്സവം- 2019

കാവാലം ഗവ.എല്‍.പി.സ്കുളിലെ 2019-20 അധ്യയനവര്‍ഷത്തെ പ്രവേശനോത്സവം സമുചിതമായി സംഘടിപ്പിച്ചു. ഇത്തവണ പുതുതായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗത്തിലെ 26 കുട്ടികള്‍ ഉള്‍പ്പെടെ 68 കുട്ടികളാണ് ഈ വര്‍ഷം വിദ്യാലയത്തിലുള്ളത്. പ്രവേശനോത്സവ സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സന്ധ്യാരമേശ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ശ്രീ. ടി.എന്‍.രാമന്‍പിള്ള കുട്ടികള്‍ക്ക് സമ്മാനപ്പൊതി നല്‍കി സ്വീകരിച്ചു. പുതിയ കുരുന്നുകളെ തൊപ്പിയണിയിച്ച് കൃഷി ഓഫീസര്‍ ശ്രീ. അനില്‍ കെ.ആന്റോ സ്വാഗതം ചെയ്തു. പഞ്ചായത്ത് പ്രസി‍‍ഡന്റ് കുട്ടികളടെ കയ്യില്‍ ബലൂണ്‍ ബാന്റണിയിച്ചു. പ്രഥമാധ്യാപിക ശ്രീമതി ഷൈല പി.രാജ് കുട്ടികള്‍ക്ക് മധുരം നല്‍കി. ഒപ്പം മുതിര്‍ന്ന കുട്ടികള്‍ പുതിയവര്‍ക്ക് ചന്ദനക്കുറി നല്‍കി സ്റ്റേജിലേക്കാനയിച്ചു. സ്കൂള്‍ പ്രവര്‍ത്തനസംബന്ധമായ വിവരങ്ങള്‍ രക്ഷിതാക്കളുമായി അധ്യാപകന്‍ ശ്രീ. പി. തോമസ് പങ്കുവെച്ചു.അധ്യാപിക ശ്രീമതി സോഫി എബ്രഹാം കൃതജ്ഞത പ്രകാശിപ്പിച്ചു.സ്നേഹവിരുന്നോടെ പ്രവേശനോത്സവപരിപാടികള്‍ സമാപിച്ചു.