Friday, June 30, 2017

യോഗദിനാചര​ണം


   
  യോഗാദിനാചരണം 
2017 ജൂണ്‍ 21 ബുധന്‍








പൊതുവിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വെളിയനാട് ഉപജില്ലാതല അന്താരാഷ്ട്രയോഗാദിനാചരണം കാവാലം ഗവ.എല്‍.പി.സ്കൂളില്‍ സംഘടിപ്പിക്കപ്പെട്ടു. രാവിലെ 10 മണിക്കു ചേര്‍ന്ന പൊതുസമ്മേളനത്തില്‍ കാവാലം ഗവ.യു.പി.,കാവാലം ഗവ.എല്‍.പി. എന്നീ വിദ്യാലയങ്ങളിലെ 128 കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.യോഗത്തില്‍ കാവാലം ഗവ.എല്‍.പി.സ്കൂള്‍ പ്രഥമാധ്യാപിക ശ്രീമതി. ഷൈല പി.രാജ് സ്വാഗതമാശംസിച്ചു.കാവാലം ഗവ.യു.പി.സ്കൂള്‍ പ്രഥമാധ്യാപിക ടി.കെ.ഇന്ദിര അധ്യക്ഷയായി.വെളിയനാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ. ഉദയകുമാര്‍ മുഖ്യപ്രഭാഷണവും കാവാലം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സന്ധ്യാ രമേശ് ഉദ്ഘാടനവും നിര്‍വഹിച്ചു.യോഗയുടെ പ്രാധാന്യം സംബന്ധിച്ച് മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രീത വിശദീകരിച്ചു. തുടര്‍ന്ന് യോഗാചാര്യ ശ്രീമതി ലേഖ കാവാലം ശ്വസനമുറകളും ലഘുവ്യായാമങ്ങളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തകയും കുട്ടികള്‍ പരിശീലിക്കുകയും ചെയ്തു.പഞ്ചായത്തംഗം ശ്രീ.ടി.എന്‍.രാമന്‍പിള്ള യോഗത്തില്‍ സന്നിഹിതനായിരുന്നു.അധ്യാപകന്‍ ശ്രീ. പി.തോമസ് നന്ദി പ്രകാശിപ്പിച്ചു. യോഗം 12.15 -നു സമാപിച്ചു.

Thursday, June 29, 2017

വായനവാരാചരണം



വായനവാരാചരണം 
2017 ജൂണ്‍ 19-23








കാവാലം ഗവ.എല്‍.പി.സ്കൂളിലെ വായനവാരാചരണത്തിന് ജൂണ്‍ 19-നു തുടക്കമായി.രാവിലെ 11 മണിക്കുചേര്‍ന്ന പൊതുസമ്മേളനം സാംസ്കാരികപ്രവര്‍ത്തകന്‍ ശ്രീ.കെ.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
 പാഠപുസ്തകങ്ങള്‍ക്കുമപ്പുറം വിശാലമായ ലോകമുണ്ടെന്നും അവ കാട്ടിത്തരാന്‍ പുസ്തകങ്ങള്‍ക്കേ കഴിയൂവെന്നും അദ്ദേഹം കുട്ടികളെ ഓര്‍മിപ്പിച്ചു. പുസ്തകങ്ങള്‍ക്കൊപ്പം സഞ്ചരിച്ചിരുന്നവരാണ് മഹാത്മാക്കളായി അറിയപ്പെട്ടതെന്ന് മുഖ്യപ്രഭാഷകയായ പ്രധാനാധ്യാപിക ശ്രീമതി ഷൈല പി.രാജ് ചൂണ്ടിക്കാട്ടി.
 അധ്യാപിക ശ്രീമതി സോഫി എബ്രാഹം വായനദിനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

 അധ്യാപിക ശ്രീമതി ശ്രീദേവി ആര്‍. പുസ്തകപരിചയം നടത്തി. തുടര്‍ന്ന് കുട്ടികളുടെ കഥാവതരണവും നടന്നു
 വിദ്യാര്‍ത്ഥിപ്രതിനിധികളായി കുമാരി ഗോപിക ഷാജി സ്വാഗതവും കുമാരന്‍ ഗൗതം കൃഷ്ണന്‍ എസ്. കൃതജ്ഞതയും പ്രകാശിപ്പിച്ചു. വായനവാരം പ്രമാണിച്ച് ഔരോ ദിനവും ക്രമീകരിച്ചിട്ടുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ അധ്യാപകന്‍ ശ്രീ. പി.തോമസ് വിശദീകരിച്ചു. വായനമത്സരം, വായനക്കുറിപ്പു തയ്യാറാക്കല്‍, കഥാസ്വാദനസദസ്,വായനശാല സന്ദര്‍ശനം, പോസ്റ്റര്‍ നിര്‍മാണം, വായനസന്ദേശ റാലി, ക്ലാസ് ലൈബ്രറി രൂപീകരണം, പുസ്തകപ്രദര്‍ശനം , അഭിമുഖം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഓരോ ദിവസത്തേക്കും ചിട്ടപ്പെടുത്തി. ഉച്ചതിരിഞ്ഞു നടന്ന വായന ക്വിസ് മത്സരത്തില്‍ ഗൗതം കൃഷ്ണന്‍ എസ്., ആതിര ബാബു , അമിനിയ സതീശന്‍ എന്നിവര്‍ ജേതാക്കളായി.
ജൂണ്‍ 20-നു കുട്ടികള്‍ക്കായി ക്ലാസ് അടിസ്ഥാനത്തില്‍ വായനമത്സരം സംഘടിപ്പിച്ചു.‌ഓരോ ക്ലാസിലും ആദ്യ രണ്ടു സ്ഥാനക്കാര്‍ക്ക് സമ്മാനം വിതരണം ചെയ്തു.വിദ്യാലയത്തിലെ മികച്ച വായനക്കാരായി ഗൗതം കൃഷ്ണന്‍ എസ്, ആജിഷ ഗിരീഷ് എന്നിവരെ തെരഞ്ഞെടുത്തു.
ജൂണ്‍ 21- നു നടന്ന 'കഥാനേരം' പരിപാടിയില്‍ സുമംഗലയുടെ 'മിഠായിപ്പൊതി' അധ്യാപിക ശ്രീമതി ശ്രീദേവി ആര്‍.അവതരിപ്പിച്ചു.
ജൂണ്‍ 22-നു കുട്ടികള്‍ കാവാലം ദേശീയ വായനശാല $ഗ്രന്ഥശാല സന്ദര്‍ശിച്ചു. 






ലൈബ്രേറിയനുമായി അഭിമുഖം നടത്തി വായനശാലയുടെ ചരിത്രവും പ്രവര്‍ത്തനരീതിയും മനസിലാക്കുകയും വിവിധ പുസ്തകങ്ങള്‍ പരിചയപ്പെടുകയും ചെയ്തു. സ്കൂളിലെ 3,4 ക്ലാസുകളിലെ കുട്ടികള്‍ക്ക് വായനശാല അധികൃതര്‍ സൗജന്യ അംഗത്വം വാഗ്ദാനം ചെയ്തു.
ജൂണ്‍ 23-നു സ്കൂളില്‍ വായനക്കൂട്ടം രൂപീകരിച്ചു.സാംസ്കാരികപ്രവര്‍ത്തകന്‍ ശ്രീ.കെ.ജി.സതീഷ് കോട്ടയം ക്ലാസ് നയിച്ചു. പ്രാദേശിക പത്രപ്രവര്‍ത്തകന്‍ ശ്രീ. പൂതിയോട് ഗോപാലകൃഷ്ണപിള്ള എല്ലാ കൂട്ടുകാര്‍ക്കും വായനപ്പുസ്തകങ്ങള്‍ സമ്മാനിച്ചു. കാവാലം ദേശീയ വായനശാല ലൈബ്രേറിയന്‍ ശ്രീ. സുരേഷ് ബാബു കെ.കെ. കുട്ടികളുടെ വായനശാല അംഗത്വ വിതരണോദ്ഘാടനം നിര്‍വഹിച്ചു.